സെന്‍സെക്‌സ് 145 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു..!!

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 145.14 പോയന്റ് നേട്ടത്തില്‍ 36496.37ലും നിഫ്റ്റി 53.10 പോയന്റ് ഉയര്‍ന്ന് 11010.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്‌ഇയിലെ 1146 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1396 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാര്‍മ, ഇന്‍ഫ്ര, ബാങ്ക്, എനര്‍ജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വിപണിയെ തുണച്ചത്. മിഡ് ക്യാപ് സൂചികയും നേട്ടത്തിലായിരുന്നു. അതേസമയം, മെറ്റല്‍, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, വേദാന്ത, എച്ച്‌പിസിഎല്‍, ഹിന്‍ഡാല്‍കോ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*