സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പ്…!!

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരന ചടങ്ങില്‍ മുഖ്യ അതിഥിയായി ചലച്ചിത്ര താരം മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ ഒരു വിഭാഗം ചലച്ചിത്രപ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തി. നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുത്ത പശ്ചാത്തലത്തില്‍ സംഘടനാ പ്രസിഡന്റിനെ ചടങ്ങിന് ക്ഷണിച്ചത് ശരിയായില്ല എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജു മോഹന്‍ ലാലിനെ ചടങ്ങിനെ ക്ഷണിച്ചതിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂട് ബിജു എതിര്‍പ്പ് വ്യക്തമാക്കി.

മലയാള സിനിമയിലെ സ്ത്രീ വിരുദ്ധമായ രീതികള്‍ക്കെതിരെയും, അക്രമങ്ങള്‍ക്കും, സൂപ്പര്‍ താര സങ്കല്പങ്ങള്‍ക്കെതിരേയും പൊതുവികാരം ഉണ്ടായിക്കൊണ്ടിരിക്കുന്നത് അറിഞ്ഞിട്ടില്ലാത്ത ലോകത്താണോ സാംസ്‌ക്കാരിക മന്ത്രി ജീവിക്കുന്നത് എന്ന് ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

സംസ്ഥാന പുരസ്‌കാരവിതരണ ചടങ്ങിലെ മുഖ്യാതിഥികള്‍ പുരസ്‌കാരം ലഭിച്ചവര്‍ ആണെന്നും, മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദ്രന്‍സിന് ഗ്ലാമര്‍ കുറവാണോ എന്നും ഡോ.ബിജു ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.



എന്നാല്‍ ഇത് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം അല്ലെന്നും, അവാര്‍ഡ് നല്‍കുന്നത് സര്‍ക്കാര്‍ ആണെനും, അതിഥികളെ തീരുമാനിച്ചതും സര്‍ക്കാര്‍ ആണെന്നുമായിരുന്നു അക്കാദമി ചെയര്‍മാന്‍ കമലിന്റെ പ്രതികരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*