സമ്മര്‍ദങ്ങളില്ലതെ രണ്ടാമങ്കത്തിനു ടീം ഇന്ത്യ..

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന്. ആദ്യ ഏകദിനത്തില്‍ നേടിയ വമ്ബന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇന്ന് കളിക്കളത്തിലിറങ്ങുക.ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന ആദ്യ ഏകദിനത്തില്‍ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആറു വിക്കറ്റ് പിഴുത കുല്‍ദീപ് യാദവിന്റെയും, ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മയുടെ (137) സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ചത്.

എന്നാല്‍ ട്വന്റി20 പരമ്ബര നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് ഇത് അഭിമാനപോരാട്ടമാണ്.  ഇന്നത്തെ മത്സരം ഇന്ത്യ വിജയിച്ചാല്‍ പരമ്ബര ഇന്ത്യക്ക് സ്വന്തമാക്കാം.അതേസമയം ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയില്‍സ് ഉണ്ടാവില്ല.  ഹെയില്‍സിനു പകരം മിഡ്‌ലെക്‌സസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മാലനെയാണ് ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.ലോഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*