സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച ഇ – റിക്ഷ ഡ്രൈവറെ സഹോദരന്‍ കുത്തിക്കൊന്നു…

സഹോദരിയോട് അശ്ലീലം പറഞ്ഞെന്നാരോപിച്ച്‌ സൗത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഇ – റിക്ഷ ഡ്രൈവറെ സഹോദരന്‍ കുത്തിക്കൊന്നു. ഇ – റിക്ഷ ഡ്രൈവറായ ജഗ്ദീഷ് (35) ആണ് മരിച്ചത്. സംഭവത്തില്‍ ആമിര്‍ (24), സാക്കിര്‍ (19) എന്നിവരെ പൊലീസ് പിടികൂടി.ആമിറിന്റെ സഹോദരിയെ സന്ദര്‍ശിക്കാനാണ് ആമിറും സുഹൃത്തുംകൂടിയായ സാക്കിറും ദക്ഷിണ്‍ പുരിയിലെത്തിയത്.

മദ്യലഹരിയില്‍ ജഗ്ദീഷ് ആമിറിന്റെ സഹോദരിയെ അശ്ലീലം പറഞ്ഞുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ജഗ്ദീഷിന് കുത്തേറ്റത്.ജഗ്ദീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*