ശബരിമലയുമായി ബന്ധപ്പെട്ട നിയപരമായ കാര്യങ്ങളാണ് പരിശോധിക്കുകയെന്നും ഭരണകാര്യങ്ങളില്‍ ഇടപെടില്ലെന്നും കോടതി…

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍റെ അധികാരങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാട് അറിയിച്ച്‌ സുപ്രീംകോടതി.ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്നും നിയമപരമായ കാര്യങ്ങളില്‍ മാത്രമായിരിക്കും ഇടപെടുകയുള്ളൂവെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധവിശ്വസത്തിന്‍റെ തുടര്‍ച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആ വാദം സ്ഥാപിക്കണമെന്ന് കോടതി മറുപടി നല്‍കി.ക്ഷേത്രാചാരങ്ങള്‍ ബുദ്ധ വിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വാദം സ്ഥാപിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*