ശബരിമല സ്ത്രീ പ്രവേശനം: നിലപാട് ആവര്‍ത്തിച്ച്‌ ദേവസ്വം ബോര്‍ഡ്…

കേസ് പരിഗണിക്കവേ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയത്. ആര്‍ത്തവകാലത്ത് 41 ദിവസത്തെ വ്രതമെടുക്കാന്‍ ഋതുമതികളായ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് വാദിച്ചു.10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളോട് കാണിക്കുന്നത് വിവേചമനല്ല  വിശ്വാസത്തിന്റേയും ആചരത്തിന്റേയും ഭാഗമാണിത്. കാലങ്ങളായി തുടരുന്ന രീതിയാണിതെന്നും സിങ്വി വാദിച്ചു.

സ്ത്രീകള്‍ക്ക് അസാധ്യമായ ഉപാധി എങ്ങനെ ഏര്‍പ്പെടുത്താനാകുമെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു.10 മുതല്‍ 50 വരെ പ്രായം എങ്ങനെ മാനദണ്ഡമാക്കാനാകും. ചിലര്‍ക്ക് 45 വയസ്സില്‍ ആവര്‍ത്തവിരാമം സംഭവിക്കാം. ചിലര്‍ക്ക് അത് 50 കഴിഞ്ഞും തുടരാം. അപ്പോള്‍ ഈ പ്രായ മാനദണ്ഡം എങ്ങനെ നീതീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അല്ലെങ്കില്‍ അത് ഭരണഘടനാ ലംഘനമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*