റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കരുത്തന്മാര്‍ ഇവരാണ്.??

ഇത്തവണത്തെ റഷ്യന്‍ ലോകകപ്പ് സെമിയിലേക്കുള്ള വഴിയില്‍ എതിരാളികളുടെ പ്രതിരോധത്തെ നിശബ്ദമാക്കിയാണ് ബെല്‍ജിയം കളിയവസാനിപ്പിച്ചത്. റഷ്യന്‍ ലോകകപ്പില്‍ ഏറ്റവുമാധികം ഗോള്‍ നേടിയ ടീമാണ് സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ബെല്‍ജിയം. പതിനാല് ഗോളുകളാണ് അവര്‍ അടിച്ചുകൂട്ടിയത്. വലയിലേയ്ക്ക് 85 ഷോട്ടുകള്‍ പായിച്ചതില്‍ 33 എണ്ണം ലക്ഷ്യം കണ്ടു. ആരും മോഹിക്കുന്ന മുന്നേറ്റനിരയാണ് ബെല്‍ജിയത്തില്‍ കാണാനാവുക.

ഗ്രൂപ്പ് ജിയില്‍ പാനമയേയും ടുണീഷ്യയേയും തകര്‍ത്ത ബെല്‍ജിയം രണ്ടാം നിരയെ രണ്ടാം നിരയെ കളത്തിലിറക്കി ഇംഗ്ലണ്ടിനെ തകര്‍ത്തു. പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ കരുത്തും ദൗര്‍ബല്യവും കണ്ടു. ജപ്പാനെതിരെ രണ്ടുഗോളിന് പിന്നില്‍പോയതോടെ ബെല്‍ജിയം പ്രതിരോധത്തിലെ പിഴവുകള്‍ പ്രകടമായി. എന്നാല്‍ മൂന്നുഗോള്‍ തിരിച്ചടിച്ച് ജയിച്ചതോടെ ബെല്‍ജിയത്തിന്റെ പോരാട്ടവീര്യം പ്രശംസകള്‍ക്ക് അതീതമായിരുന്നു.

എന്നാല്‍, സെമിയില്‍ ബെല്‍ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍ (1-0) ചുവടുറപ്പിച്ചു. 51ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്‌മെന്റെ കോര്‍ണറില്‍ നിന്ന് സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ താരമായ സാമുവല്‍ ഉംറ്റിറ്റിയാണ് ഹെഡറിലൂടെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ഉയര്‍ന്നു ചാടിയ ബല്‍ജിയം താരം മൗറോന്‍ ഫെല്ലെനിയുടെ തലയിലുരുമ്മിയാണു പന്തു വലയിലെത്തിയത്.

പന്ത്രണ്ട് കൊല്ലത്തിന് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തുന്നത്. 15ന് രാത്രി 8.30ന് മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍, ഇന്നത്തെ ഇംഗ്ലണ്ട് -ക്രൊയേഷ്യ മത്സര വിജയികളെ ഫ്രാന്‍സ് നേരിടും. 1998ല്‍ ലോകജേതാക്കളായ ഫ്രാന്‍സ് 2006നുശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*