റൊണാള്‍ഡോയെ നഷ്ടപ്പെട്ട റയലിന് വീണ്ടും വമ്പന്‍ തിരിച്ചടി: സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ബാഴ്‌സ..!!

പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നഷ്ടപ്പെട്ട റയലിന് വീണ്ടും തിരിച്ചടി. ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച ബെല്‍ജിയം താരം ഏഡന്‍ ഹസാര്‍ഡിനെ കൂടി സ്വന്തം നിരയിലെത്തിക്കാന്‍ ശ്രമിക്കുകയാണ് ബാഴ്‌സ. ഹസാര്‍ഡിനെ സ്വന്തം നിരയിലെത്തിക്കാമെന്ന റയലിന്റെ തന്ത്രങ്ങള്‍ ഇത് തിരിച്ചടിയായിരിക്കുകയാണ്.

ഹസാര്‍ഡിന് വന്‍ ഓഫറാണ് ബാഴ്‌സ നല്‍കിയിരിക്കുന്നതെന്നാണ് സൂചന. ഹസാര്‍ഡിന്റെ വരവ് നെയ്മറുടെ അഭാവം കുറക്കാന്‍ ബാഴ്‌സയെ സഹായിക്കുമെന്നാണ് ക്ലബ് വിലയിരുത്തുന്നത്.റൊണാള്‍ഡോയെ നഷ്ടമായ റയല്‍ എന്ത് വിലകൊടുത്തും സൂപ്പര്‍ താരങ്ങളെ സ്വന്തം നിരയിലെത്തിക്കാനുളള തയ്യാറെടുപ്പിലാണ്.

 ഫ്രഞ്ച് കൗമാരതാരം എംബാപ്പയാണ് റയല്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവരെ ലഭിച്ചില്ലെങ്കില്‍ ഹസാര്‍ഡിനെയും സ്വന്തം നിരയിലെത്തിക്കാനാണ് റയലിന്റെ ശ്രമം. നെയ്മറിന് പകരം അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മനെ ടീമിലെത്തിക്കാന്‍ ബാര്‍സലോണ ശ്രമിച്ചെങ്കിലും അത് നടന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*