റൊണാള്‍ഡോ.. താങ്കള്‍ ക്ലബ് വിട്ട തീരുമാനം വലിയ മണ്ടത്തരം; ഞാന്‍ ചെയ്ത തെറ്റ് നിങ്ങളും ആവര്‍ത്തിച്ചു; റൊണാള്‍ഡോയക്ക് താക്കിയതുമായി മുന്‍ റയല്‍ സൂപ്പര്‍ താരം..!!

റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക്് ചേക്കേറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് താക്കീതുമായി മുന്‍ റയല്‍ താരം രംഗത്ത്. റയലിന്റെ മുന്‍ ഡിഫന്‍ഡറായിരുന്ന ക്രിസ്റ്റ്യന്‍ പനൂച്ചിയാണ് റൊണാള്‍ഡോക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. റയല്‍ വിട്ട തീരുമാനത്തില്‍ റൊണാള്‍ഡോക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നാണ് പനൂച്ചിയുടെ പ്രസ്താവന.

തന്റെ അനുഭവം മുന്‍നിര്‍ത്തിയാണ് പറയുന്നതെന്നും പനൂച്ചി പറയുന്നു. റയലിലുണ്ടായിരുന്ന മൂന്നു വര്‍ഷത്തിനിടെ അവര്‍ക്കൊപ്പം ചാമ്ബ്യന്‍സ് ലീഗ്, ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടങ്ങള്‍ നേടിയ താരമായിരുന്നു ക്രിസ്റ്റ്യന്‍ പനൂച്ചി. എന്നാല്‍ പിന്നീട് പനൂച്ചി ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനിലേക്ക് മാറുകയായിരുന്നു.

എന്നാല്‍ അവിടെ ഫോം തുടരാനാകാതിരുന്നതും കോച്ച്‌ മാര്‍സെലോ ലിപ്പിയുമായുള്ള പ്രശ്നങ്ങളും അദ്ദേഹത്തിന് തിരിച്ചടിയായി. റയല്‍ വിടാന്‍ തീരുമാനിച്ചത് തന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. താനിപ്പോള്‍ അതില്‍ പശ്ചാത്തപിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ പനൂച്ചി ഒരു സ്പാനിഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ആശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല. യുവെയില്‍ മികച്ച പ്രകടനം നടത്താന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കും. കാരണം അദ്ദേഹം അത്രയും മികച്ച കളിക്കാരനാണ്. മികച്ച പ്രകടനം നടത്തുകയെന്നത് റൊണാള്‍ഡോയുടെ സ്വതസിദ്ധമായ ശൈലിയാണ്. പനൂച്ചി കൂട്ടിച്ചേര്‍ത്തു.

ഇറ്റാലിയന്‍ ലീഗിലേക്കുള്ള റൊണാള്‍ഡോയുടെ വരവ് മറ്റു പ്രശസ്ത താരങ്ങള്‍ക്കും ഇറ്റലിയിലേക്കു വരാന്‍ പ്രചോദനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പരിശീലകന്‍ സിനദിന്‍ സിദാനും റൊണാള്‍ഡോയും ക്ലബ് വിട്ടത് റയലിന് ക്ഷീണമാകുമെന്നും റയലിന് ഈ സീസണ്‍ ദുര്‍ഘടമായിരിക്കുമെന്നും പനൂച്ചി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*