റിയല്‍ ഹീറോ റയലില്‍ അവതരിച്ചിട്ടു ഇന്നേക്ക് ഒന്‍പതു വര്‍ഷം…

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റയല്‍ മാഡ്രിഡ് താരമായി അവതരിപ്പിച്ചിട്ട് ഇന്നേക്ക് ഒന്‍പത് വയസ് തികയുന്നു. ഒന്‍പതു വര്‍ഷo മുന്‍പ് അന്നത്തെ റെക്കോര്‍ഡ് തുകയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റാഞ്ചിയത്.ഈ ഒന്‍പത് വര്‍ഷ കാലയളവില്‍ റൊണാള്‍ഡോ വാരിക്കൂട്ടിയ നേട്ടങ്ങള്‍ അസൂയഉളവാക്കുന്നതാണ്

. റയലിന് വേണ്ടി 438 മത്സരങ്ങളില്‍ കളത്തില്‍ ഇറങ്ങിയ റൊണാള്‍ഡോ അടിച്ചു കൂട്ടിയത് 450 ഗോളുകള്‍ ആണ്. റയലിന്റെ കൂടെ നാല് ചാമ്ബ്യന്‍സ് ലീഗും രണ്ടു ലാലിഗയും സ്വന്തമാക്കിയ റൊണാള്‍ഡോ നാല് ബാലന്‍ഡോര്‍ പുരസ്കാരങ്ങളുo സ്വന്തമാക്കിയിട്ടുണ്ട്.

ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റൊണാള്‍ഡോ റയല്‍ വിട്ടുയുവന്റസിലേക്ക് ചേക്കേറും എന്ന വാര്‍ത്തകള്‍ ശക്തിപ്പെട്ടു വരികയാണ്. റയല്‍ മാനേജ്‌മെന്റുമായുള്ള പ്രശ്നങ്ങളാണ് റയല്‍ വിടാന്‍ റൊണോയെ പ്രേരിപ്പിക്കുന്നത്. ഏകദേശം 100 മില്യണ്‍ യൂറോ തുകയാണ് യുവന്റസ് റൊണാള്‍ഡോക്ക് വേണ്ടി മുടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*