റയല്‍ മാഡ്രിഡ്‌ വിട്ടതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ; തനിക്ക് കംഫര്‍ട്ട് സോണില്‍ നിന്ന്…

എപ്പോഴും കംഫര്‍ട്ട് സോണില്‍ മാത്രം കളിക്കുകയെന്നതല്ല തന്റെ രീതിയെന്നും റയലില്‍ നിന്ന് മാറിയ തീരുമാനം വളരെ ആലോചിച്ചെടുത്തതാണെന്നും പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. യുവന്റസിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവന്റസിലെത്തിയത് മഹത്തരമാണെന്നും റോണൊ കൂട്ടിച്ചേര്‍ത്തു. യുവന്റസിനായി മികച്ച ജയങ്ങള്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. ചാംപ്യന്‍സ് ലീഗ് നേടാന്‍ യുവന്റസിനെ സഹായിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ടീമിന്റെ ലക്കി സ്റ്റാറാവുമെന്നും റൊണാള്‍ഡോ പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് 9 വര്‍ഷം മുന്‍പാണ് റൊണാള്‍ഡോ റയലിലെത്തിയത്. യുവന്റസുമായി നാല് വര്‍ഷത്തേക്കാണ് താരത്തിന്റെ കരാര്‍. നേരത്തെ തന്റെ പ്രായത്തിലുള്ളവര്‍ കളിക്കാന്‍ സാധാരണ നിലയില്‍ ചൈനയിലേക്കും ഖത്തറിലേക്കുമാണ് പോകാറെന്ന് താരം വ്യക്തമാക്കിയിരുന്നു.

തന്റെ വയസെത്തുമ്പോഴേക്കും കരിയര്‍ അവസാനിച്ചെന്ന് കരുതുന്ന കളിക്കാരില്‍ നിന്നും താന്‍ വ്യത്യസ്തനാണെന്ന് തെളിയിക്കണം. കരിയറിന്റെ ഈ ഘട്ടത്തില്‍ ക്ലബ്ബിലെത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*