റേഷനരിക്കടത്ത്: ഡി‌വൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തമിഴ്നാട്ടില്‍ നിന്ന് റേഷനരി കടത്തിയ ഡി‌വൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍.റേഷനരി കടത്തുന്നതായുള്ള നിരവധി പരാതികള്‍ തഹസില്‍ദാറിനു ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണത്തിലാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഡി‌വൈ‌എഫ്‌ഐ കുളത്തൂപ്പുഴ മേഖല ട്രഷറര്‍ അഭിഷാനെ  തിരുനെല്‍വേലിയില്‍നിന്നു പിടികൂടിയത്. പാവൂര്‍ സത്രത്തില്‍ നിന്ന് റേഷനരി കടത്ത് ഇവരുടെ സ്ഥിരം പരിപാടിയായിരുന്നു. അഭിഷാന്റെ കാറിലാണ് റേഷനരി കടത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഡി‌വൈ‌എഫ്‌ഐ ബ്ളോക്ക് പ്രസിഡന്റ് കേസില്‍ കുടുങ്ങാതെ രക്ഷപ്പെട്ടു. ഇയാള്‍ കാറില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറിയതാണെന്ന് അഭിഷാന്‍ മൊഴി നല്‍കിയതിനാലാണ് ഇയാള്‍ രക്ഷപ്പെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*