Breaking News

രാമക്ഷേത്ര നിർമ്മാണം: അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനുമുന്‍പ്‌ ആരംഭിക്കുമെന്നു അമിത് ഷാ…

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രചാരണ പരിപാടികള്‍ക്ക് ബിജെപി തുടക്കം കുറിച്ചിക്കൊണ്ട്. ഹൈദരാബാദിൽ വെള്ളിയാഴ്ച നടത്തിയ പാർട്ടി നേതാക്കളുടെ സമ്മേളനത്തില്‍ അ ടുത്ത വർഷം തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയിലെ രാമക്ഷേത്ര നിർമ്മിക്കുമെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. ബിജെപിയുടെ തെലങ്കാന യൂണിറ്റ് ഓഫീസിൽ വച്ച് നടത്തിയ മീറ്റിം​ഗിന്‍റെ വിശദാംശങ്ങൾ‌ ബിജെപി ദേശീയ എക്സിക്യൂട്ടീവ് മെംബര്‍ പരേല ശേഖർജി മാധ്യമപ്രവർത്തകർക്ക് നൽ‌കി. ഹൈദരാബാദിൽ ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു അമിത് ഷാ.

എന്നാൽ‌ തെരഞ്ഞെടുപ്പിനെക്കുറിച്ച് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രചാരണ പരിപാടികള്‍ക്ക് ബിജെപി തുടക്കം കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 50 റാലികളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്‌.  കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍  കൂടുതല്‍ റാലികളില്‍ മോദി പങ്കെടുക്കും.  റാലികളുടെ തുടക്കം പഞ്ചാബിലെ മാലോത്തില്‍ നിന്നാണ്. ഓരോ സംസ്ഥാനങ്ങളിലും പാർട്ടിയെ ബലപ്പെടുത്താനുള്ള സജ്ജീകരണങ്ങൾ നടത്താൻ അമിത് ഷാ പാർട്ടി അം​ഗങ്ങളോട് ആ​ഹ്വാനം ചെയ്തു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*