രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം…!!

രാജസ്ഥാനില്‍ പശ​ുക്കടത്ത്​ ആരോപിച്ച്‌​ ഒരാളെ ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ആള്‍വാറിലെ രാംഗര്‍ ഏരിയയില്‍ ശനിയാഴ്​ചയാണ്​ സംഭവം. ഹരിയാന സ്വദേശി അക്​ബര്‍ ഖാന്‍ എന്നയാളാണ്​ മര്‍ദനമേറ്റു മരിച്ചത്​. സ്വദേശമായ ഹരിയാനയിലെ കോല്‍ഗ്​നാവില്‍ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാല്‍വാന്ദിയിലേക്ക്​ രണ്ട്​ പശ​ുക്കളുമായെത്തിയ അക്​ബര്‍ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകള്‍ സംഘം ചേര്‍ന്ന്​ ആക്രമിക്കുകയായിരുന്നു.

അക്​ബര്‍ ഖാ​​െന്‍റ മൃതദേഹം ആള്‍വാറി​ലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്​. ആള്‍ക്കൂട്ടകൊലകള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ട്​ രണ്ടുദിവസങ്ങള്‍ക്ക്​ ശേഷമാണ്​ വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*