ഖത്തര്‍ ലോകകപ്പ് : ഇന്ത്യയ്ക്ക് പങ്കെടുക്കാനുളള സാധ്യതകള്‍ വഴിയോരുങ്ങുന്നു

2022ല്‍ ഖത്തറില്‍  നടക്കുന്ന ലോകക്കപ്പില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത് എന്നാണ് വിവരം. അങ്ങനെ  വന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കുമെന്ന് സൂചന.. ഫിഫല പ്രസിഡന്‍റെ ആണ് ഇക്കാര്യത്തെ കുറിച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്.അടുത്ത മാസം നടക്കുന്ന ഫിഫ സമ്മേളനത്തില്‍ ഇക്കാര്യത്തെ കുറിച്ച്‌ അന്തിമ തീരുമാനം എടുക്കും.ഫിഫയുടെ പുതിയ നീക്കം ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാനുളള സാധ്യതക്കാണ് വഴി തുറക്കുന്നത്.

ഏഷ്യന്‍ റാങ്കിങ്ങില്‍ നിലവില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ മേഖല യോഗ്യതാ റൗണ്ടില്‍ മുമ്ബിലെത്തുന്ന എട്ട് ടീമുകള്‍ക്ക് ലോകകപ്പ് കളിക്കാം. ഫിഫയുടെ ഫുട്‌ബോള്‍ വികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ 2022ല്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയും ഉണ്ടാകും.2022ലെ ലോകകപ്പില്‍ 48 ടീമുകളെ കളിപ്പിക്കും എന്ന വാഗ്ദാനത്തോടെയാണ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായത്.1998 മുതലാണ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*