പൂനയില്‍ 30 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീണ് അഞ്ചു പേര്‍ മരിച്ചു…

പൂനയില്‍ 30 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീണ് അഞ്ചു പേര്‍ മരിച്ചു.പൂനെയിലെ മുന്ദ്‌വയില്‍ ശനിയാഴ്ച രാവിലെയാണ്  കെട്ടിടം തകര്‍ന്നത്.ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും എട്ടു പേരെ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച്‌ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ സുരക്ഷാഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ക്ക് മുനിസിപ്പല്‍ അധികൃതര്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*