പൊതുജന സേവനത്തിനായുള്ള ഓഫീസുകളില്‍ ജനങ്ങള്‍ ചെരുപ്പ് അഴിച്ചുവയ്ക്കേണ്ടതില്ല റവന്യൂവകുപ്പിന്റെ ഉത്തരവ്…

പൊതുജന സേവനത്തിനായുള്ള ഓഫീസുകളില്‍ ജനങ്ങള്‍ ചെരുപ്പ് അഴിച്ചുവയ്ക്കുകയും ഉദ്യോഗസ്ഥര്‍ ചെരുപ്പ് ധരിച്ച്‌ അകത്ത് കയറുകയും ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും.ചെരുപ്പ് ധരിച്ച്‌ അകത്ത് കയറാന്‍ അനുവദിക്കാത്തത് മേലാള കീഴാള മനസ്ഥിതി ഉളവാക്കുന്ന വ്യവസ്ഥയാണെന്ന് ഉത്തരവില്‍ പറയുന്നു. രണ്ട് മാസം മുന്‍പാണ് ചെരുപ്പ് ധരിച്ച്‌ അകത്ത് പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന ഉത്തരവ് പുറത്ത് വന്നത്.പാദരക്ഷകള്‍ പുറത്ത് വയ്ക്കുക എന്ന ബോര്‍ഡ് സംസ്ഥാനത്തെ മിക്ക വില്ലേജ് ഓഫീസുകളിലും സ്ഥാപിച്ചിട്ടുണ്ട്.

ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്.സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ ചെരുപ്പൂരരേണ്ടതില്ല.ഉത്തരവിനെ തുടര്‍ന്ന് വില്ലേജ് ഓഫീസുകളില്‍ നിന്നും ബോര്‍ഡുകള്‍ നീക്കം ചെയ്തെങ്കിലും ,പൊതുജനത്തിന്റെ ശ്രദ്ധയില്‍ ഇത് പെട്ടിട്ടില്ല. ഇപ്പോഴും ചെരുപ്പ് പുറത്തഴിച്ചവച്ചാണ് പലരും അകത്ത് കയറുന്നത്. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതിന്റെ ആവശ്യമില്ലെന്ന് അവരെ ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*