പോ​​പ്പു​​ല​​ർ ഫ്ര​ണ്ട് നി​രോ​ധ​നം പ​രി​ഗ​ണ​ന​യി​ൽ..!!

മ​​ഹാ​​രാ​​ജാ​​സ് കോ​​ളെ​​ജി​​ൽ എ​​സ്എ​​ഫ്ഐ നേ​​താ​​വ് കു​​ത്തേ​​റ്റു മ​​രി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നു​​ള്ള സം​​ഭ​​വ വി​​കാ​​സ​​ങ്ങ​​ൾ പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് ഒ​​ഫ് ഇ​​ന്ത്യ​​യ്ക്കും (പി​​എ​​ഫ്ഐ) സം​​ഘ​​ട​​ന​​യു​​ടെ രാ​​ഷ്ട്രീ​​യ വി​​ഭാ​​ഗ​​മാ​​യ എ​​സ്ഡി​​പി​​ഐ​​യ്ക്കും തി​​രി​​ച്ച​​ടി​​യാ​​യി. പി​​എ​​ഫ്ഐ​​യെ​​യും പോ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ളെ​​യും നി​​രോ​​ധി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം വീ​​ണ്ടും സ​​ജീ​​വ​​മാ​​യി​രി​ക്കു​ക​യാ​ണ്. വി​​ദ്യാ​​ർ​​ഥി നേ​​താ​​വ് കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ യു​​എ​​പി​​എ ചു​​മ​​ത്തു​​ന്ന​​തു​​ൾ​​പ്പെ​​ടെ പൊ​​ലീ​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തും നി​​രോ​​ധ​​ന സാ​​ധ്യ​​ത മു​​ൻ​നി​​ർ​​ത്തി​​യാ​​ണ്.

മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ജ​​നു​​വ​​രി​​യി​​ൽ ചേ​​ർ​​ന്ന സം​​സ്ഥാ​​ന ഡി​​ജി​​പി​​മാ​​രു​​ടെ യോ​​ഗ​​ത്തി​​ൽ പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് ഒ​​ഫ് ഇ​​ന്ത്യ​​യെ നി​​രോ​​ധി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം കേ​​ര​​ളം ഉ​​ന്ന​​യി​​ച്ച​​താ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര ​മ​​ന്ത്രി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബെ​​ഹ്‌​​റ​​യാ​​ണ് ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. സം​​സ്ഥാ​​ന​​ത്തു പി​​എ​​ഫ്ഐ​​യും എ​​സ്ഡി​​പി​​ഐ​​യും ന​​ട​​ത്തു​​ന്ന തീ​​വ്ര​​വാ​​ദ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​ക്കു​റി​ച്ച് യോ​​ഗ​​ത്തി​​ൽ ഡി​​ജി​​പി വി​​ശ​​ദീ​​ക​​രി​​ച്ചി​​രു​​ന്നു. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി ത​​ന്നെ​​യാ​​ണ് ഇ​ക്കാ​ര്യം പി​​ന്നീ​​ടു വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. ഡി​​ജി​​പി ഇ​തു നി​​ഷേ​​ധി​​ച്ചി​​ട്ടി​​ല്ല.

കേ​​ര​​ള പൊ​​ലീ​​സും ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യും (എ​​ൻ​​ഐ​​എ) അ​​ന്വേ​​ഷി​​ച്ച ഒ​​ട്ടു​​മി​​ക്ക തീ​​വ്ര​​വാ​​ദ സ്വ​​ഭാ​​വ​​മു​​ള്ള കേ​​സു​​ക​​ളി​​ലും പി​​എ​​ഫ്ഐ​​യു​​ടെ​​യും എ​​സ്ഡി​​പി​​ഐ​​യു​​ടെ​​യും പ​​ങ്കാ​​ളി​​ത്ത​​ത്തി​​നു തെ​​ളി​​വു​​ക​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ന്ന ഐ​​എ​​സ്ഐ റി​​ക്രൂ​​ട്ട്മെ​​ന്‍റി​​നു പി​​ന്നി​​ൽ പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് ഒ​​ഫ് ഇ​​ന്ത്യ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണെ​​ന്ന് എ​​ൻ​​ഐ​​എ സ​​മ​​ർ​​പ്പി​​ച്ച കു​​റ്റ​​പ​​ത്ര​​ങ്ങ​​ളി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു. തൊ​​ടു​​പു​​ഴ ന്യു​​മെ​​ൻ കോ​​ളെ​​ജി​​ലെ അ​​ധ്യാ​​പ​​ക​​ൻ ജോ​​സ​​ഫി​​ന്‍റെ കൈ​​വെ​​ട്ടി​​യ കേ​​സ‌ി​​ലു​​ൾ​​പ്പെ​​ടെ സം​​ഘ​​ട​​ന​​യു​​ടെ പ​​ങ്കാ​​ളി​​ത്തം ‌ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. സം​​സ്ഥാ​​ന​​ത്തു​​ട​നീ​​ളം സം​​ഘ​​ട​​ന ര​​ഹ​​സ്യ ക്യാം​​പു​​ക​​ൾ ന​​ട​​ത്തി സാ​​യു​​ധ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​താ​​യി സം​​സ്ഥാ​​ന ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ത​​യാ​​റാ​​ക്കി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലെ​​യും എ​​സ്ഡി​​പി​​ഐ​​യു​​ടെ ശ​​ക്തി കേ​​ന്ദ്ര​​ങ്ങ​​ൾ, പ്ര​​ധാ​​ന പ്ര​​വ‌​​ർ​​ത്ത​​ക​​ർ, നേ​​താ​​ക്ക​​ൾ‌, അം​​ഗ​​സം​​ഖ്യ എ​​ന്നി​​വ​​യും ശേ​​ഖ​​രി​​ച്ചി​​ട്ടു​​ണ്ട്. എ​​സ്ഡി​​പി​​ഐ​യു​​ടെ ഫ്രീ​​ഡം മാ​​ർ​​ച്ചു​​ൾ​​പ്പെ​​ടെ പ്ര​​ക​​ട​​ന​​ങ്ങ​​ളു​​ടെ വി​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ളും സ്റ്റേ​​റ്റ് സ്പെ​​ഷ്യ​​ൽ ബ്രാ​​ഞ്ചി​​ന്‍റെ പ​​ക്ക​​ലു​​ണ്ട്. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്താ​​ൻ പ്ര​​ത്യേ​​കം പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച​​വ​​ർ സം​​ഘ​​ട​​ന​​യി​​ലു​​ള്ള​​താ​​യി പൊ​​ലീ​​സ് വ‌ൃ​​ത്ത​​ങ്ങ​​ൾ പ​റ​യു​ന്നു. ആ​​ക്ര​​മ​​ണം ന​​ട​​ത്താ​​നും സു​​ര​​ക്ഷി​​ത​​മാ​​യി തി​​രി​​ച്ചു പോ​​കാ​​നും പ്രാ​​ദേ​​ശി​​ക പ്ര​​വ​​ർ​​ത്ത​​ക​​രും നേ​​താ​​ക്ക​​ളും സ​​ഹാ​​യി​​ക്കും. ഒ​​ളി​​വി​​ൽ ക​​ഴി​​യാ​​നു​​ള്ള സ​​ഹാ​​യം ന​​ൽ​​കും.

മാ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞു പ്ര​​തി​​ക​​ൾ കോ​​ട​​തി​​യി​​ൽ കീ​​ഴ​​ട​​ങ്ങു​​ക​​യാ​​ണു പ​​തി​​വ്. വി​​വി​​ധ ത​​ര​​ത്തി​​ലു​​ള്ള ആ​​യു​​ധ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ആ​​ക്ര​​മ​​ണം ന​​ട​​ത്താ​​നു​​ള്ള പ​​രി​​ശീ​​ല​​ന​​മാ​​ണു ന​​ൽ​​കു​​ന്ന​​ത്. ആ​​ശ​​യ​​പ്ര​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ആ​​ക്ര​​മ​​ണം. മ​​ത​​നി​​ന്ദ കേ​​സി​​ൽ പ്രൊ​​ഫ​​സ​​റു​​ടെ കൈ​​പ്പ​​ത്തി വെ​​ട്ടി​​യ സം​​ഭ​​വം ഇ​​തി​​ൽ​​പ്പെ​​ടും. കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ സ​​മാ​​ന “സ​​ർ​​ജി​​ക്ക​​ൽ സ്ട്രൈ​​ക്കു​​ക​​ൾ’ ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.  പി​​എ​​ഫ്ഐ​​യെ നി​​രോ​​ധി​​ക്ക​​ണ​​മെ​​ന്ന് ആ​​ർ​​എ​​സ്എ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ഘ​​ട​​ന​​ക​​ളും നേ​​ര​​ത്തെ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. സം​​ഘ​​ട​​ന​​യെ നി​​രോ​​ധി​​ക്കു​​ന്ന​​തു പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെ​​ന്നു കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ആ​​ഭ്യ​​ന്ത​​ര​ മ​​ന്ത്രാ​​ല​​യ​​മാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ തു​​ട​​ർ​ ന​​ട​​പ​​ടി​​ക​​ൾ എ​​ടു​​ക്കു​​ന്ന​​ത്.

ദേ​​ശ​​സു​​ര​​ക്ഷ​​യെ ബാ​​ധി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്ന​​താ​​യി തെ​​ളി​​വു​​ക​​ൾ ല​​ഭി​​ച്ചാ​​ൽ സം​​ഘ​​ട​​ന​​യെ നി​​രോ​​ധി​​ക്കാം. കോ​​ട​​തി​​യി​​ൽ ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടാ​​മെ​​ന്ന​​തി​​നാ​​ൽ പ​​ഴു​​ത​​ട​​ച്ചു മാ​​ത്ര​​മെ ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​നാ​​കൂ. നി​​ല​​വി​​ൽ അ​​ൽ ക്വ​​യ്ദ, ജ​​മാ​​യു​​ത്ത​​ൽ മു​​ജാ​​ഹി​​ദ്ദീ​​ൻ, സി​​മി, അ​​ൽ ഉ​​മ​​ർ മു​​ജാ​​ഹി​​ദ്ദീ​​ൻ, ജ​​യ്ഷെ മു​​ഹ​​മ്മ​​ദ് ഉ​​ൾ​​പ്പെ​​ടെ 36 സം​​ഘ​​ട​​ന​​ക​​ളെ​​യാ​​ണ് രാ​​ജ്യ​​ത്തു നി​​രോ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*