പിണറായിയോടുള്ള തന്‍റെ ഇഷ്ടതെക്കുറിച്ചു തുറന്നുപറഞ്ഞു ഉലകനായകന്‍…

മുമ്പ് പലഘട്ടത്തില്‍ പിണറായി വിജയനേയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന കേരള സര്‍ക്കാറിനേയും അഭിനന്ദിച്ച് കൊണ്ട് കമല്‍ഹാസന്‍ രംഗത്ത് വന്നിട്ടുള്ള അദ്ദേഹം പിണറയി വിജയനോടുള്ള തന്റെ ഇഷ്ടതെക്കുറിച്ചു ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ്. സ്വന്തമായിപാര്‍ട്ടി രൂപീകരിച്ച് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വ്യക്തിയാണ് കമല്‍ഹാസന്‍.

തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം ഇതുവരെ അദ്ദേഹം നല്‍കിയിട്ടില്ലെങ്കിലും ഇടത്പക്ഷത്തോട് അദ്ദേഹം പ്രത്യേകം മമത പുലര്‍ത്തിപോരുന്നുണ്ട്.കേരള മുഖ്യന്ത്രി പിണറായി വിജയനുമായി വളരെ നല്ല സൗഹൃദം ആണ് അദ്ദേഹത്തിനുള്ളത്. പിണറായി വിജയനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുയാണ് കമല്‍ഹാസന്‍.

ദളിത് പൂജാരി നിയമനം പിണറായി സര്‍ക്കാറിന്റെ വിപ്ലവകരമായ തീരുമാനവും,രാജ്യത്തിന് തന്നെ മാതൃകയാണെന്നുമായിരുന്നു കമല്‍ പ്രതികരിച്ചത്.പിണറയി വിജയന്‍ രാജ്യത്തിന് മാതൃക കാട്ടുന്ന നേതാവാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ ബദല്‍ സംവിധാനം ഉയര്‍ത്തിക്കൊണ്ടുവരാനും അത് നടപ്പിലാക്കാനും അദ്ദേഹത്തിന് സാധിക്കുന്നുവെന്നും മുമ്പ് കമല്‍ പറഞ്ഞിരുന്നു.പിണറായി ഒരു അഭിനേതാവല്ല അതുകൊണ്ടാണ് അദ്ദേഹത്തോട് കൂടുതല്‍ സനേഹഓ ഉണ്ടായാതെന്നും കമല്‍ പറഞ്ഞു .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*