പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി…!!

കൂട്ടബലാത്സംഗത്തിനിരയായ പതിനാലുകാരി വീണ്ടും പീഡിപ്പിക്കപ്പെട്ടു. മധ്യപ്രദേശിലെ ചന്ദ്​വാരയിലെ വീട്ടില്‍ നിന്ന്​ ജൂലൈ ആറിന്​ വൈകിട്ടാണ്​ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പെണ്‍കുട്ടി​യെ കാണാനില്ലെന്ന്​ കാണിച്ച്‌​ രക്ഷിതാക്കള്‍ കുന്ദിപുര പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്​ പൊലീസ്​ നടത്തിയ തെരച്ചിലില്‍ മഹാ തോല ഏരിയയില്‍ നിന്നും അവശനിലയിലായ പെണ്‍കുട്ടിയെ കണ്ടെത്തി. സംഭവത്തില്‍ അഞ്ചു പ്രതികളെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

വീട്ടിലേക്ക്​ വരികയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിക്കാമെന്ന്​ പറഞ്ഞ്​ മോഹിത്​ ഭരദ്വാജ്​ എന്നയാള്‍ കൂട്ടികൊണ്ടുപോവുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്ത്​ രാഹുല്‍ ബോണ്ഡെയുടെ വീട്ടിലെത്തിക്കുകയും ഇരുവരും ചേര്‍ന്ന്​ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന്​ എ.എസ്​.പി നീരജ്​ സോണി പറഞ്ഞു. അടുത്ത ദിവസമാണ്​ ഇവര്‍ പെണ്‍കുട്ടിയെ തുറന്നുവിട്ടത്​. വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നംഗസംഘം പിടികൂടി ബോണ്ഡെയുടെ വീട്ടില്‍ തന്നെ എത്തിക്കുകയും വീണ്ടും കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയും ചെയ്​തു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മോഹിത്​ ഭരദ്വാജ്​, രാഹുല്‍ ബോണ്ഡെ, ബണ്ഡി ബല്‍വാനി, അങ്കിത്​ രഘുവാന്‍ഷി, അമിത്​ വിശ്വകര്‍മ തുടങ്ങിയവരെ പൊലീസ്​ അറസ്​റ്റു ചെയ്​തു. കൂട്ടബലാത്സംഗം, തട്ടികൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ്​ പ്രതികള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*