പിഡിപിയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം അപകടകരം: ആഞ്ഞടിച്ച് മെഹബൂബ മുഫ്തി..!!

പിഡിപിയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം അപകടകരമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനു മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായി മെഹബൂബ മുഫ്തി. വെള്ളിയാഴ്ച ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.

‘കേന്ദ്രഭരണകൂടം 1987 ആവര്‍ത്തിക്കരുത്. മറ്റൊരു യാസിന്‍ മാലിക്കിനും സലാഹുദ്ദീനും ജന്മം നല്‍കരുത്. 87ല്‍ കശ്മീരിലെ വോട്ടവകാശം എടുത്തുകളഞ്ഞതു പോലെയും കശ്മീര്‍ ജനതയെ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യരുത്.

87ല്‍ സലാഹുദ്ദീനും യാസിന്‍ മാലിക്കിനും ജന്മം നല്‍കിയതുപോലെയുള്ള സാഹചര്യമാകും ഉണ്ടാവുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്ന് ചെയ്തത് ആവര്‍ത്തിക്കുകയോ ഇടപെടുകയോ ചെയ്താല്‍ പിഡിപിയെ അവര്‍ പിളര്‍ത്താനോ ശ്രമിച്ചാല്‍ പ്രത്യാഘാതം വളരെ അപകടകരമായിരിക്കും’ അവര്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ജമ്മു കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യത്തില്‍നിന്ന് ബിജെപി പിന്‍വാങ്ങിയത്.

ANI

@ANI

: Former J&K CM M Mufti says’Agar Dilli ne 1987 ki tarah yahan ki awam ke vote pe daaka dala, agar iss kism ki tod fod ki koshish ki,jis tarah ek Salahuddin ek Yasin Malik ne janm liya…agar Dilliwalon ne PDP ko todne ki koshish ki uski nataish bahut zyada khatarnaak hogi’

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*