പശ്ചിമ ബംഗാളില്‍ പതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനു ഒടുവില്‍ സംഭവിച്ചത്…!!

പതിനാറുവയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ അലിപുര്‍ദാര്‍ സ്വദേശിയാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുമായി ഇയാളുടെ ഭാര്യ തന്നെയാണ് രംഗത്തെത്തിയത്. ഇതിനുശേഷം ഒളിവില്‍പോയ പ്രതിയെ അതിര്‍ത്തി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തിരിക്കുന്നതായി പൊലീസ് സൂപ്രണ്ട് ഗണേഷ് വിശ്വാസ് പറഞ്ഞു.

പ്രതിയുടെ ഭാര്യ ദല്‍ഹിയിലാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ വരുമാനത്തിലാണ് ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.  പെണ്‍കുട്ടി  പ്രതിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഈ സമയത്താണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

ഒരു മാസം മുമ്പ് കുട്ടിയ്ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നുള്ള പരിശോധനകളിലാണ് കൂട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുന്നത്.

പിതാവ് തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പീഡനവിവരം പുറത്തായതോടെ ഇയാള്‍ ഒളിവില്‍പോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*