ഒരു മുട്ടക്കറിക്കു വേണ്ടി ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുക്കൊന്നു…!!

ഉത്തര്‍പ്രദേശിലെ ഷാജന്‍പൂറിലെ ദേവദാസ് ഗ്രാമത്തില്‍ മുട്ടക്കറി പാകം ചെയ്‌ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. നവനീത് (30) എന്ന യുവാവാണ്തന്റെ ഭാര്യയായ മങ്കേഷ് ശുക്ലയെ (30) കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ നവനീത് തനിക്ക് മുട്ടക്കറി വേണമെന്ന് ഭാര്യയെ അറിയിക്കുകയായിരുന്നു.

എന്നാല്‍ മങ്കേഷ് ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷം പുറത്തേക്ക് പോയ നവനീത് കൈത്തോക്കുമായി തിരികെ എത്തി ഭാര്യയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവതിയെ അശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് തന്നെ മരണം സംഭവിച്ചു.

വ്യാഴാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.പന്ത്രണ്ടു വര്‍ഷം മുന്‍പ്  വിവാഹിതരായ കര്‍ഷകനായ നവനീതിനു മങ്കേഷിനുംമൂന്ന് മക്കളുണ്ട്. ഐ.പി.സി.320 വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ട നവനീതിനെ കോടതി റിമാന്‍ഡ് ചെയ്‌തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*