ഒന്‍പതാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്നും പോലീസ് കണ്ടെടുത്തത് വിദേശ നിര്‍മ്മിത ഹുക്കയും ലഹരി മരുന്നുകളും; 14കാരനെ പിടികൂടിയത് രക്ഷിതാവിന്റെ….

ലഹരി മരുന്നുവേട്ടയ്‌ക്കെതിരെ നടപടി ശക്തമാക്കുന്നതിനിടയില്‍ ഒന്‍പതാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍നിന്നു പോലീസ് കണ്ടെടുത്തത് വിദേശ നിര്‍മ്മിത ഹുക്കയും ലഹരി വസ്തുക്കളും. ബേക്കല്‍ പോലീസാണ് 14കാരന്റെ ബാഗില്‍ നിന്നും ലഹരിവസ്തുക്കളും ഹുക്കയും പിടികൂടിയത്.

കുട്ടിയുടെ രക്ഷിതാവിന്റെ സഹായത്തോടെയാണ് ബേക്കല്‍ എസ്‌ഐ കെപി വിനോദ്കുമാറും സംഘവും ഇവ പിടികൂടിയത്.  എന്നാല്‍ കുട്ടിയുടെ കൈവശം വിദേശനിര്‍മ്മിത ഹുക്ക ഏല്‍പ്പിച്ചയാള്‍ ആരെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞിട്ടില്ല. ഇതിനൊപ്പം ബേക്കല്‍, ഇല്ല്യാസ് നഗറിലെ മുഹമ്മദ് ഹാരിസി(33)നെ മൂന്നു ഗ്രാം കഞ്ചാവും കഞ്ചാവ് നിറച്ച സിഗററ്റും സഹിതം ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

പള്ളിക്കര സ്‌കൂളിനു പിറകുവശത്ത് നിര്‍മ്മിക്കുന്ന ആശുപത്രിക്കെട്ടിടത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ കഞ്ചാവുവലിക്കാരുടെ താവളമാണെന്ന് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം മാങ്ങാട് ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്തുവെച്ച് അഹമ്മദ് എന്നയാളെയും ബേക്കല്‍ പോലീസ് കഞ്ചാവ് സിഗററ്റുകളുമായി പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ സൈക്കിള്‍ റാലിയുടെ തുടര്‍ച്ചയായാണ് ബേക്കല്‍ പോലീസ് കഞ്ചാവിനെതിരേ നടപടി ശക്തമാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*