നെല്ല് സംഭരിക്കാനുള്ള സംവിധാനങ്ങള്‍ സഹകരണ സംഘങ്ങള്‍ മുഖേനെ ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍…

പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരിക്കും. കൃഷിക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കാനുള്ള സംവിധാനമാണ് സഹകരണ സംഘങ്ങള്‍ മുഖേന ഏര്‍പ്പെടുത്തുകയെന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.പാലക്കാട് ജില്ലയിലെ സഹകരണ സംഘങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ആ ജില്ലയെ തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട്ടെ അനുഭവം മനസ്സിലാക്കി സഹകരണ സംഘങ്ങള്‍ മുന്നോട്ടുവരുന്ന മുറയ്ക്ക് മറ്റുജില്ലകളിലും സംഭരണം വ്യാപിപ്പിക്കും. ആവശ്യമായ ഗോഡൗണ്‍ സൗകര്യം ഏര്‍പ്പെടുത്താനും സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കാന്‍ സന്നദ്ധതയുള്ള മില്ലുകളുമായി ധാരണയുണ്ടാക്കാനും,കൃഷി, സിവില്‍സപ്ലൈസ്, സഹകരണ വകുപ്പുകളുടെ ജില്ലാമേധാവികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏകോപിച്ച്‌ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*