നീരവ് മോദിയെയും വിജയ് മല്യയെയും എതിര്‍ത്തും പ്രീതയ്ക്ക് പിന്തുണയുമായി മന്ത്രി തോമസ്‌ ഐസക്ക്…

ഇടപ്പള്ളി മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയില്‍നിന്ന് ബാങ്ക് പിന്മാറണമെന്നും ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ധനമന്ത്രി തോമസ് ഐസക്. ജപ്തിക്കിടയാക്കിയ കാര്യങ്ങളടക്കം സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ബാങ്ക് തയ്യറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥവും ജപ്തി ചെയ്യാനുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്.

പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇപ്പോഴുള്ള നടപടികള്‍ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ അടക്കമുള്ളവരുമായി ബാങ്ക് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.ഒരു കുടുംബത്തെ തെരുവിലിറക്കിവിട്ടുള്ള ജപ്തി നടപടിയെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്. അത്തരം നടപടികള്‍ ഒഴിവാക്കണമെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിട്ടുള്ളത്. വിജയ് മല്യയെ പോലെയുള്ളവര്‍ അനേകം കോടി രൂപ ലോണെടുത്ത് മുങ്ങുമ്ബോള്‍ കാണിക്കാത്ത വികാരവും പരവേശവുമൊന്നും ഇക്കാര്യത്തില്‍ ബാങ്കുകള്‍ കാണിക്കേണ്ട കാര്യമില്ലെന്നും ഐസക് പറഞ്ഞു.

കോടതിയെ ചോദ്യം ചെയ്യുന്നില്ലെന്നും എങ്കിലും സംഘര്‍ഷത്തിന് അയവുവരുത്താനും സമാധാനം ഉണ്ടാക്കാനും കോടതി ഇടപെടണമെന്നും പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു.ജപ്തി നടപടി നിര്‍ത്തിവെക്കാന്‍ ബാങ്ക് തയ്യാറാകണം. ഏത് തരത്തിലുള്ള ഒത്തുതീര്‍പ്പിനും അവര്‍ തയ്യാറായിരുന്നു. എന്നാല്‍ ബാങ്ക് മനുഷ്യത്വ രഹിതമായ നടപടി സ്വകീരിച്ചതായാണ് അറിയുന്നതെന്നും പി.ടി തോമസ് പറഞ്ഞു.തങ്ങളുടെ സമരം ന്യായമാണെന്നും ജീവന്‍ കൊടുത്തും ജപ്തി തടയുമെന്നും പ്രീത ഷാജിക്ക് പിന്തുണ നല്‍കിക്കൊണ്ട് നാട്ടുകാരും പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*