നവവധു പോലീസ് സ്റ്റേഷനില്‍വെച്ച്‌ മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്..!!

പോലീസ് സ്റ്റേഷനില്‍വെച്ച്‌ നവവധു മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പഞ്ചാബില്‍ വിവാഹ ദിനത്തില്‍ ഉപയോഗിക്കുന്ന വളകള്‍ അണിഞ്ഞ യുവതി മെഴുകുതിരിക്ക്​ മുമ്ബിലിരുന്ന്​ ഫോയില്‍ പേപ്പര്‍ ഉപയോഗിച്ചാണ് മയക്കുമരുന്ന് വലിക്കുന്നത്.

‘ചിത്ത’ എന്ന ലഹരി വസ്​തുവാണ് ഇവര്‍ ഉപയോഗിക്കുന്നത്. ദൃശ്യങ്ങളിലെ ശബ്​ദത്തില്‍ നിന്നും വസ്തുക്കളില്‍ നിന്നും സ്ഥലം ​ പൊലീസ്​ സ്​റ്റേഷനാണെന്ന്​ വ്യക്​തമാണ്. ഹെറോയിന്‍, എല്‍.എസ്​.ഡി എന്നിവ ഉപയോഗിച്ച്‌​ നിര്‍മിക്കുന്ന ലഹരി വസ്​തുവാണ്​ ചിത്ത.

മയക്കുമരുന്നിനെതിരെ നടപടി എടുക്കാത്തതിന്റെ പേരില്‍ പോലീസ് വിമര്‍ശനം ഏറ്റുവാങ്ങുമ്ബോഴാണ് യുവതി പൊലീസ്​ സ്​റ്റേഷനില്‍ വെച്ച്‌​ മയക്കുമരുന്ന്​ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*