മൈ സ്റ്റോറി’ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചു അജു വര്‍ഗീസ്…

മൈ സ്റ്റോറി’ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് പൃഥ്വിരാജ്-പാര്‍വതി ജോഡികള്‍ ഒന്നിച്ച റോഷ്നി ദിനകര്‍ ചിത്രം ‘മൈ സ്റ്റോറി’ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അജു വര്‍ഗീസ്.മൈ സ്റ്റോറി’ എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ബഡ്ജറ്റൊക്കെ വളരെ വലുതാണ്.

ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് പോര്‍ച്ചുഗലിലും മറ്റ് വിദേശ നാടുകളിലും ആണ്. നല്ലൊരു പ്രണയ കഥയാണ് സസ്പന്‍സുണ്ട്. അതുകൊണ്ട് ഈ ഒരു പ്രവണത ഒന്ന് കുറച്ചാല്‍ വളരെ നല്ലതായിരുന്നു. കാരണം എത്രയോ പേരുടെ പരിശ്രമമാണ് ഈ സിനിമ. എന്റെ എല്ലാ പിന്തുണയും മൈസ്റ്റോറിക്കുണ്ട്.ചിത്രത്തിനെതിരെ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ നടക്കുന്നതായി സംവിധായക റോഷ്‌നി ആരോപിച്ചിരുന്നു.ഇതിന് പിന്നാലെ പാര്‍വതി അഭിനയിക്കുന്ന സിനിമകള്‍ക്ക് നേരെയും രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*