മുരളിയെ മാറ്റി മോഹൻലാലിനെ നായകനാക്കി, മുരളിക്ക്‌ നഷ്ടമായത്‌ കരിയറിലെ എക്കാലത്തെയും വലിയൊരു നഷ്ടം, സിനിമ ബ്ലോക്ക്‌ ബസ്റ്റർ..!!

മലയാള സിനിമയ്ക്ക്‌ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവാണ് അനുഗ്രഹയുടെ സ്വന്തം വി ബി കെ മേനോൻ. മമ്മൂട്ടി ആദ്യമായി തിരിച്ചറിയപ്പെടുന്ന വേഷത്തിൽ അഭിനയിച്ച അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി താഴ്‌വാരം, അഭിമന്യു തുടങ്ങിയ മോഹൻലാലിന്റെ കരിയർ ബെസ്റ്റ്‌ സിനിമകൾ വരെ നിർമ്മിച്ചിട്ടുള്ളാ വി ബി കെ മേനോൻ തന്റെ അനുഭവങ്ങൾ തുറന്നു പറയുന്നതിനിടയിൽ ചില കാര്യങ്ങൾ ഓർത്തെടുക്കുന്നു.

സുകുമാരൻ ആദ്യമായി നായകനായി അഭിനയിച്ച ബന്ധനം എന്ന സിനിമയായിരുന്നു വിബികെ മേനോൻ ആദ്യമായി നിർമ്മിച്ചത്‌. സുകുമാരനൊപ്പം ശുഭ നായികയായി അഭിനയിച്ച ചിത്രം എം ഡി വാസുദേവൻ നായർ ആയിരുന്നു സംവിധാനം ചെയ്തത്‌. 1 ലക്ഷം രൂപയ്ക്ക്‌ നിർമ്മിച്ച്‌ പൂർത്തിയാക്കിയ ചിത്രം വൻ വിജയമായിരുന്നു.

തുടർന്നാണ് വിൽക്കാനുണ്ട്‌ സ്വപ്നങ്ങൾ എന്ന രണ്ടാമത്തെ ചിത്രം നിർമ്മിക്കുന്നത്‌. ദുബായിലേക്ക്‌ ആദ്യമായി മൂവി ക്യാമറ കൊണ്ടു വന്നത്‌ ഈ ചിത്രത്തിലൂടെ ആയിരുന്നു. സുകുമാരൻ, മമ്മൂട്ടി, ബഹദൂർ, ശ്രീനിവാസൻ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. എം ഡി രചിച്ച്‌ എം ആസാദ്‌ ആണ് സംവിധാനം ചെയ്യാൻ തുടങ്ങിയതെങ്കിലും ആസാദിന്റെ അകാല മരണത്തെ തുടർന്ന് എംഡിയാണ് സംവിധാനം പൂർത്തിയാക്കിയത്‌. ചിത്രവും ഒരു വൻ വിജയമായിരുന്നു.

എന്നാൽ തുടർന്ന് ചെയ്ത ഐവിശശിയുടെ സിന്ദൂര സന്ധ്യയ്ക്ക്‌ മൗനം എന്ന ചിത്രം മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ടു. പിന്നീട്‌ ചെയ്ത ചിത്രങ്ങളായ താഴ്‌വാരവും (ഈ സിനിമയിൽ ഒരു ലോറി ഡ്രൈവറുടെ വേഷത്തിൽ വിബികെ മേനോനും അഭിനയിച്ചിട്ടുണ്ട്‌). അഭിമന്യുവുമൊക്കെ നിർമ്മിക്കുന്നത്‌.

എന്നാൽ ദുബായ്‌ എന്ന മമ്മൂട്ടി ചിത്രം വിബികെ മേനോനെ സാമ്പത്തികമായി വല്ലാതെ തളർത്തിക്കളഞ്ഞുവെന്നും അദ്ദേഹം ഓർക്കുന്നു. കൂടാതെ രാജീവ്‌ നാഥ്‌ സംവിധാനം ചെയ്ത സ്വർണ്ണച്ചാമരം 65 ലക്ഷം രൂപ വരെ ചിലവാക്കിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. കേളി എന്ന ചിത്രവും മികച്ച ചിത്രം ആയിരുന്നിട്ടു കൂടി പരാജയപ്പെട്ട വിബികെ മേനോൻ ചിത്രം ആയിരുന്നു.

എന്നാൽ ഇതൊന്നുമല്ല വിബികെ മേനോനെ സൂപ്പർ ഹിറ്റ്‌ സംവിധായകനാക്കിയ ചിത്രം ഐവി ശശി തന്നെ സംവിധാനം ചെയ്ത ദേവാസുരം ആയിരുന്നു. മംഗലശേരി നീലകണ്ഠൻ എന്ന അനശ്വര കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം. ചിത്രം പിറന്ന വഴിയും പിന്നാമ്പുറ വിശേഷങ്ങളും അദ്ദേഹം പറഞ്ഞതിങ്ങനെ. ഒരു ദിവസം കോഴിക്കോട് മഹാറാണിയിൽ ഐ.വി ശശിയും ഞാനും ഒരു മുറിയിലിക്കുമ്പോഴാണ് രഞ്ജിത്തും അഗസ്റ്റിനും കൂടി ദേവാസുരത്തിന്റെ കഥ പറയാനെത്തുന്നത്. ഞാൻ ഭക്ഷണം കഴിച്ച് ഉച്ചമയക്കത്തിനായി കിടക്കുകയായിരുന്നു. ശശി കഥ കേട്ടുകൊണ്ടിരിക്കുന്നു.

കഥ കഴിഞ്ഞ് ഇത് നമുക്ക് മുരളിയെ കൊണ്ട് ചെയ്യിക്കാം എന്നു രഞ്ജിത്ത് പറഞ്ഞു. കഥ കേട്ടുകൊണ്ടിരുന്ന എനിക്ക് നീലകണ്ഠന്റെ കഥാപാത്രത്തോട് വല്ലാത്ത ഒരിഷ്ടം തോന്നി. ഇതിലൊരു നല്ല കഥാപാത്രമുണ്ട്. നമുക്കിത് മോഹൻലാലിനെ കൊണ്ട് ചെയ്യിപ്പിക്കാം എന്നു ഞാൻ പറഞ്ഞു. പിന്നെയും പല ചർച്ചകൾക്ക് ശേഷമാണ് ഇന്നു കാണുന്ന ദേവാസുരമായി മാറിയത്. ശശിയും രഞ്ജിത്തും മോഹൻലാലും ചേർന്ന ആ പ്രൊജക്ട് പലരുടെയും കരിയർഗ്രാഫിലെ ഒരു ചരിത്രമാണ്. അന്ന് 95 ലക്ഷത്തിന് തീർന്ന പടമാണ്. ഇന്നാണെങ്കിൽ 15 കോടിയെങ്കിലും ആവും.

 

വരിക്കാശ്ശേരി മനയിൽ ആദ്യം ക്യാമറ വെക്കുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്. ദേവാസുരം മന എന്നായിരുന്നു പിന്നെ സിനിമാലോകത്ത് അതറിയപ്പെട്ടത്. ചിത്രത്തിന്റെ ക്ലൈമാക്സാണ് ആദ്യം ചിത്രീകരിച്ചത്. ശ്രീകൃഷ്ണപുരത്ത് ഒരു ക്ഷേത്രത്തിലാണ് ഉത്സവം. അതിനായി ജീപ്പിൽ മൈക്ക് വെച്ച് മുൻകൂട്ടി അനൗൺസ് ചെയ്തു. ഒരു വൻജനാവലി തന്നെ ഹാജരായി. ജൂനിയർ ആർട്ടിസ്റ്റുകൾ വേറെയും. ആക്ഷൻ പറഞ്ഞതും ആൾക്കൂട്ടം ശാന്തമായി. മോഹൻലാലിനുവേണ്ടി സമുദ്രം വഴിമാറും പോലെ ജനം ഒഴിഞ്ഞുകൊടുത്തു. ഷൂട്ടിങ് സുഗമമായി നടന്നു. 35 ലക്ഷം രൂപ അന്ന് ലാഭം കിട്ടിയ ചിത്രം ഇന്നും മിനിസ്ക്രീനിൽ സൂപ്പർ ഹിറ്റാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*