മൂ​ന്ന് കോ​ടി​യു​ടെ നി​രോ​ധി​ത നോട്ടുമായി അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍..!!

മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ല്‍​നി​ന്നും നി​രോ​ധി​ത നോ​ട്ട് പി​ടി​കൂ​ടി. മൂ​ന്ന് കോ​ടി​യു​ടെ നി​രോ​ധി​ച്ച അ​ഞ്ഞൂ​റി​ന്‍റെ​യും ആ​യി​ര​ത്തി​ന്‍റെ​യും നോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച​യാ​ണ് നോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. 2016 ന​വം​ബ​ര്‍ എ​ട്ടി​നാ​ണ് അ​ഞ്ഞൂ​റി​ന്‍റെ​യും ആ​യി​ര​ത്തി​ന്‍റെ​യും നോ​ട്ടു​ക​ള്‍ നി​രോ​ധി​ച്ച്‌ കൊ​ണ്ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*