മറ്റൊരു ബെയിലാവുമോ ട്രിപ്പിയര്‍? : 66 മില്യണ്‍ ഡോളര്‍ വാഗ്ദാനവുമായി റയല്‍ മാഡ്രിഡ്..!!

റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് കീറന്‍ ട്രിപ്പിയര്‍. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ആദ്യ മിനുട്ടുകളില്‍ തന്നെ സെറ്റ്പീസിലൂടെ ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത് ട്രിപ്പിയര്‍ ആയിരുന്നു.

ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാമിന്റെ പ്രതിരോധനിര താരമാണ് കീറന്‍ ട്രിപ്പിയര്‍. കളിക്കുന്നത് പ്രതിരോധ നിരയില്‍ ആണെങ്കില്‍ മുന്നോട്ട് കയറി വന്ന് ഗോളവസരങ്ങള്‍ ഒരുക്കാനും, വേണ്ടി വന്നാല്‍ ഗോളടിക്കാനും സമര്‍ത്ഥനാണ് ട്രിപ്പിയര്‍.

ഈ പ്രകടനം ഇപ്പോള്‍ ആകര്‍ഷിച്ചിരിക്കുന്നത് സ്പാനിഷ് വമ്പന്‍ മാരായ റയല്‍ മാഡ്രിഡിനെയാണ്. താരത്തിനായി 66 മില്യണ്‍ ഡോളറിന്റെ ബിഡ് സമര്‍പ്പിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ് എന്നാണ് മാധ്യമവാര്‍ത്തകള്‍.

ഇതിന്‌ മുമ്പ് ടോട്ടന്‍ഹാമില്‍ നിന്ന് റയലിലെത്തിയ താരം ഗാരെത് ബെയിലാണ്. ടോട്ടന്‍ഹാമിന്റെ പ്രതിരോധനിരയിലായിരുന്നു ബെയില്‍ കളിച്ചിരുന്നത്. എന്നാല്‍ കളിമികവ് കൊണ്ട് മുന്നേറ്റത്തിലേക്കെത്തിയ ബെയില്‍, റയലിന്റെ പ്രധാന ആക്രമണനിര താരങ്ങളില്‍ ഒരാളായി. എന്നാല്‍ ട്രിപ്പിയറിനെ വിട്ട് കൊടുക്കാതിരിക്കാന്‍ ടോട്ടന്‍ഹാം പരമാവധി ശ്രമിക്കും, ക്ലബ്ബുമായി അഞ്ച് വര്‍ഷത്തെ കരാറുണ്ട് താരത്തിന്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*