മരണപ്പെട്ട 15കാരിയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് അമ്മയ്ക്ക് : ഒടുവില്‍ കോടതി വിധി ഇങ്ങനെ..!!

മരിച്ചുപോയ മകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് വേണ്ടി അമ്മ കോടതി കയറി. അവസാനം കോടതി വിധി അമ്മയ്ക്ക് അനുകൂലമായി. ജര്‍മനിയിലാണ് സംഭവം. മകളുടെ മരണശേഷം ഫെയ്‌സ്ബുക്കിന്റെ അവകാശം മാതാവിനുണ്ടെന്ന ജര്‍മന്‍ കോടതി വിധിയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

2012 ല്‍ മരണപ്പെട്ട 15 കാരിയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് അമ്മക്ക് കൈമാറാനാണ് കോടതി ഉത്തരവിട്ടത്. ഡയറി, സ്വകാര്യമായ കത്തുകള്‍ എന്നിവയിന്‍മേലുള്ള അനന്തരാവകാശം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നതു പോലെ തന്നെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ അന്തരാവകാശവും ലഭിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ സ്വകാര്യത നയത്തിന് വിരുദ്ധമാണെന്ന് അവകാശപ്പെട്ട് അക്കൗണ്ടിലേക്ക് നാളിതുവരെ പ്രവേശനം നിഷേധിച്ച ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

മരണമടഞ്ഞ ഒരാളുടെ അക്കൗണ്ട് ഓര്‍മയായി സൂക്ഷിക്കാന്‍ ഫെയ്‌സ്ബുക് ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ അക്കൗണ്ടിലേക്ക് ലോഗ്-ഇന്‍ ചെയ്യാന്‍ ആരെയും അനുവദിക്കില്ല. ഒരു ലെഗസി കോണ്‍ടാക്റ്റിന് പ്രൊഫൈല്‍, കവര്‍ ഫോട്ടോകള്‍ മാറ്റുന്നതുള്‍പ്പെടെയുള്ള ചെറിയ കാര്യങ്ങള്‍ നടത്താനാകും. സ്വകാര്യ ഫോട്ടോകള്‍, കുടുംബ വിഡിയോകള്‍, സൗഹാര്‍ദ്ദപരമായ പോസ്റ്റുകള്‍ എന്നിവയുടെ കാര്യത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ ആര്‍ക്കും അധികാരം ലഭിക്കില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*