മഞ്ഞപ്പട ആരാധകര്‍ ഹൃദയത്തിലേറ്റിയ പ്രിയ താരം പുതിയ ക്ലബിലേയ്ക്ക്..!!

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയ താരമായിരുന്ന ഹോസു കുറെയിസ് പുതിയ ക്ലബിലേയ്ക്ക്. സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ യു.ഇ ലാഗോസ്റ്ററയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരത്തെ സ്വന്തമാക്കിയ വിവരം ക്ലബ് അറിയിച്ചത്. ഇതോടെ ഐഎസ്എല്‍ അഞ്ചാം സീസണിലും ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഹോസു ഉണ്ടാകില്ല. രണ്ട് സീസണുകളിലാണ് ഹോസു ബ്ലാസ്‌റ്റേഴ്‌സ് കുപ്പായം അണിഞ്ഞത്.

കൂടാതെ, കേരളത്തില്‍ ധാരാളം ആരാധകരുള്ള താരം കൂടിയാണ്. സി.എഫ് എസ്‌പ്ലെസ്, എഫ്.ഇ. ഫിഗുരാസ്, ജിറോണ എന്നി ക്ലബ്ബുകളിലൂടെ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ ഹോസു 2009 സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയില്‍ എത്തിയതോടെയാണ് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത്. 2 വര്‍ഷം ലാ മാസിയയില്‍ തുടര്‍ന്ന താരം സ്പാനിഷ് ഇന്റര്‍നാഷണലായ ജെറാഡ് ടുഫളുവിനോപ്പം പന്ത് തട്ടി.

2 വര്‍ഷത്തിനു ശേഷം 2011ല്‍ ബാര്‍സയുടെ ചിറ വൈരികളായ കാറ്റലന്‍ ക്ലബ് എസ്പാനിയോളിലോട്ടു ട്രാന്‍സ്ഫറായി. ഒരു സീസണ്‍ കളിച്ചതിന് ശേഷം സ്പാനിഷ് ലീഗില്‍ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന ഓലോറ്റ് ക്ലബിനൊപ്പമാണ് താരത്തിന്റെ സീനിയര്‍ കരിയര്‍ തുടങ്ങുന്നത്. 2015ല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ താരം രണ്ടു സീസണുകളില്‍ മഞ്ഞ കുപ്പായം അണിഞ്ഞു. തന്റെ സ്വന്തം പോസിഷനായ മിഡ് ഫീല്‍ഡ് വിട്ട് ടീമിന് വേണ്ടി ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിച്ച താരം കളിയോടുള്ള തന്റെ ആത്മാര്‍ത്ഥത കൊണ്ട് കേരളത്തില്‍ ധാരാളം ആരാധകരെ സൃഷ്ടിച്ചു.

അടുത്ത സീസണില്‍ സ്‌പെയിനില്‍ തിരിച്ചെത്തിയ ഹോസു രണ്ടാം ഡിവിഷന്‍ ക്ലബ്ബായ എക്‌സ്ട്രിമദൂര യു.ഡിക്കു വേണ്ടി കളിച്ചു. തൊട്ടടുത്ത സീസണില്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ എഫ്.സി സിന്‍സിനാറ്റിക്കൊപ്പം ചേര്‍ന്ന താരത്തിന് നാട്ടിലേക്കുള്ള മടങ്ങി വരവും കൂടിയാണ് ഇപ്പോഴത്തെ ട്രാന്‍സ്ഫര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*