മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇതാ ചില വഴികള്‍..!!

തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഒട്ടുമിക്ക ആള്‍ക്കാരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ പിടിയിലാണ്. മാനസിക സമ്മര്‍ദ്ദം അധികമാകുന്നത് നമ്മുടെ ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ജീവിതസാഹചര്യങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നമ്മുടെ ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.

ശരിയായ വ്യായാമം

ശാരീരിമായ ഉണര്‍വ് ഉണ്ടായാല്‍ മാനസിക ആരോഗ്യവും തനിയെ വരും. വ്യായാമം ചെയ്യുന്നതോടെ സ്ട്രസ് ഉണ്ടാക്കുന്ന ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍സ് ശരീരത്തില്‍ നിന്നും വിട്ടകലും. എന്തെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ പോസിറ്റീവ് ചിന്തകള്‍ കൂടും. ദിവസവും 45 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

 

കൃത്യമായ ഭക്ഷണക്രമം

നമ്മള്‍ കഴിക്കുന്ന ആഹാരവും മാനസിക സമ്മര്‍ദ്ദവും തമ്മില്‍ നല്ല ബന്ധമുണ്ട്. പോഷകസമൃദ്ധമായ ആഹാരമാണ് കഴിക്കുന്നതെങ്കില്‍ മാനസികാരോഗ്യവും സംരക്ഷിക്കപ്പെടും.

 

ആഹാരത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ചിക്കന്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

ആവശ്യത്തിന് ഉറക്കം

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം കൃത്യമായ ഉറക്കമാണ്. വേണ്ട രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശാരീരികമായും മാനസികമായും നമ്മുടെ ആരോഗ്യത്തെ ബാധിക്കും. അതേസമയം അമിതമായി ഉറങ്ങുന്നത് അലസതയുണ്ടാക്കാന്‍ കാരണമാകും. അത് മറ്റൊരുതരം സമ്മര്‍ദ്ദത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് ആവശ്യത്തിന് മാത്രം ഉറങ്ങുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*