മമ്മൂട്ടി ഡേറ്റ് കൊടുക്കാം എന്നു പറഞ്ഞപ്പോള്‍ മുഖത്തു നോക്കി വേണ്ട എന്നു പറഞ്ഞ് നവാഗത സംവിധായകന്‍; തന്നെ ഞെട്ടിച്ച ആ സംവിധായകനെ തിരിച്ച് ഞെട്ടിച്ച് മമ്മൂട്ടി..!!

മമ്മൂട്ടിയെ പോലൊരു മഹാ നടന്റെ ഡേറ്റ് കിട്ടുക എന്നു വച്ചാല്‍ ഏത് സംവിധായകനും അതൊരു ചില്ലറക്കാര്യം അല്ല പ്രത്യേകിച്ച് ഒരു നവാഗത സംവിധായകനാണ് അങ്ങനെ ഒരു അവസരം കൈവരുന്നതെങ്കിലോ അതിനെ ലോട്ടറി എന്നു തന്നെ പറയേണ്ടി വരും. എന്നാല്‍ നവാഗത സംവിധായകനായി മലയാള സിനിമയിലേക്ക് തുടക്കം കുറിക്കുന്ന സമയത്ത് കിട്ടിയ മമ്മൂട്ടിയുടെ ഡേറ്റ് ഒന്നും ചിന്തിക്കാതെ വേണ്ട എന്നു പറഞ്ഞ് ഉപേക്ഷിക്കാനൊരുങ്ങിയ ഒരാളുണ്ട് മറ്റാരും അല്ല മലയാള സിനിമയിലെ എവര്‍ ഗ്രീന്‍ ഹിറ്റ് മേക്കര്‍ ലാല്‍ ജോസ് തന്നെയാണ് കക്ഷി.

കമലിന്റെ സഹസംവിധായകനായിട്ടാണ് ലാല്‍ ജോസ് മലയാള സിനിമാ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ‘മറവത്തൂര്‍ കനവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി നിലയുറപ്പിച്ച ലാല്‍ ജോസ് ‘മീശ മാധവന്‍’ ഉള്‍പ്പടെയുള്ള നിരവധി ബോക്‌സോഫീസ് ഹിറ്റുകളാണ് മലയാളത്തിനു സമ്മാനിച്ചത്. എന്നാല്‍ ആദ്യമായി താന്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മമ്മൂട്ടി എന്ന നടന്‍ തന്റെ ആലോചനയില്‍ പോലും ഇല്ലായിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്.

അതിനെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞത് ഇങ്ങനെയാണ്;

‘നിന്റെ നായകന് എന്റെ മുഖമാണെങ്കില്‍ ഞാന്‍ അഭിനയിക്കാം’, എന്ന് മമ്മുക്ക എന്നോട് ആവശ്യപ്പെട്ടപ്പോള്‍, വേണ്ട എന്നായിരുന്നു എന്റെ മറുപടി, കാരണം സ്വതന്ത്രമായി ഒരു സിനിമ ചെയ്യാമെന്നുള്ള വലിയ ആത്മവിശ്വാസം എനിക്ക് ഇല്ലായിരുന്നു, മമ്മുക്കയെപ്പോലെ വലിയ ഒരു ആര്‍ട്ടിസ്റ്റ് ഇതിലേക്ക് വരുമ്പോള്‍ എന്റെ സര്‍വ്വ ധൈര്യവും ചോര്‍ന്നു പോകും. എന്റെ നായകനായി മമ്മൂട്ടി വേണ്ട എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടി, ആദ്യമായിട്ടായിരിക്കും ഒരാള്‍ മമ്മുക്കയോട് അങ്ങനെ പറയുന്നത്.

ഞാന്‍ നല്ല ഒരു സംവിധായകനാണെന്ന് പ്രൂവ് ചെയ്തിട്ട് മമ്മുക്കയുടെ അടുത്തു വരാം, അങ്ങനെയൊരു വേളയില്‍ എനിക്ക് ഒരു ഡേറ്റ് നല്‍കിയാല്‍ മതിയെന്നായിരുന്നു എന്റെ പ്രതികരണം. പക്ഷെ മമ്മുക്കയുടെ മറുപടി എന്നെയും ഞെട്ടിച്ചു, ‘നിന്റെ ആദ്യ സിനിമയ്‌ക്കെ ഞാന്‍ ഡേറ്റ് തരൂ, പിന്നീട് ഒരു സിനിമയ്ക്കും എന്നെ പ്രതീക്ഷിക്കണ്ട കാരണം നിന്റെ കഴിവുകളെല്ലാം നീ പുറത്തെടുക്കാന്‍ പോകുന്നത് ആദ്യ സിനിമയിലായിരിക്കും അത് കൊണ്ട് തന്നെ നിന്റെ ആദ്യ സിനിമയില്‍ അഭിനയിക്കാനാണ് എനിക്ക് താല്‍പര്യം’.

ഒടുവില്‍ ശ്രീനിയേട്ടന്‍ എന്നെ വിളിച്ചു ചോദിച്ചു, ‘നീ എന്താണ് മമ്മൂട്ടി ഒരു ഓഫര്‍ നല്‍കിയിട്ട് വേണ്ടെന്നുവെച്ചത്, മമ്മൂട്ടി അഭിനയിക്കാം എന്ന് പറഞ്ഞത് വലിയ കാര്യമല്ലേ, നിന്റെ ആദ്യ സിനിമയ്ക്ക് എല്ലാ അര്‍ത്ഥത്തിലും അത് ഗുണം ചെയ്യും’, നമുക്ക് അങ്ങനെയൊരു കഥ മനസ്സില്‍ വന്നാല്‍ മമ്മൂട്ടിയെ തന്നെ നായകനാക്കി സിനിമ ചെയ്യാമെന്നായിരുന്നു ശ്രീനിയേട്ടന്റെ മറുപടി. അങ്ങനെയാണ് ‘മറവത്തൂര്‍ കനവ്’ എന്ന സിനിമയുടെ കഥയിലേക്ക് ശ്രീനിയേട്ടന്‍ എത്തപ്പെടുന്നതും, മമ്മുക്കയെ നായകനാക്കാന്‍ തീരുമാനിച്ചതും ലാല്‍ ജോസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*