മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ആശ്വാസ വാര്‍ത്ത; ഇനി താരം കളിക്കുന്നത്…

പുതിയ പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംനേടി. ഇതിന് ആവശ്യമായ ഫിറ്റ്‌നെസ് ടെസ്റ്റില്‍ സഞ്ജു പാസ്സായി. ബെംഗളൂരു നാഷ്ണല്‍ അക്കാഡമിയില്‍ നടന്ന യോയോ ടെസ്റ്റില്‍ 17.3 പോയന്റാണ് സഞ്ജു സ്വന്തമാക്കിയത്. 16.1 പോയന്റ് മാത്രമാണ് യോയോ ടെസ്റ്റ് പാസാകാന്‍ ആവശ്യമുളളത്. നേരത്തെ യൊ യൊ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് സഞ്ജു പുറത്തായിരുന്നു. പകരം മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷനാണ് ഇന്ത്യ എ ടീമില്‍ ഇടംനേടിയത്.

ഇഷാന്‍ കിഷനെ ടീമിലെടുത്തതായി ബിസിസിഐ വൃത്തങ്ങളാണ് അറിയിച്ചത്. സഞ്ജുവിനെ കൂടാതെ മുഹമ്മദ് ഷമ്മി, അമ്പാടി റായിഡു എന്നിവരും യോയോ ടെസ്റ്റില്‍ പരാജയപ്പെട്ട് ദേശീയ ടീമില്‍ നി്ന്നും സ്ഥാനം നഷ്ടപ്പെട്ടിരുന്നു. സഞ്ജുവിന് ശാരീരികമായി ചില അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടാം തവണ സഞ്ജു യോയോ ടെസ്റ്റ് പാസായി കരിയറിന് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. നേരത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ച വെച്ചത്. 441 റണ്‍സാണ് സഞ്ജു സീസണില്‍ സ്വന്തമാക്കിയത്.

അതേസമയം,  ഗ്രൗണ്ടിലെ മികച്ച പ്രകടനം കൊണ്ട് രാജ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ യോഗ്യനാണെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചിട്ടുണ്ട്. എന്നാല്‍, ഒന്നോ രണ്ടോ മത്സരം മാത്രമാണ് സഞ്ജുവിന് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് താരം നേരത്തെ അറിയിച്ചു കഴിഞ്ഞു. ‘ ശക്തമായ ഒരു ദേശീയ ടീമാണ് നമ്മുടേത്, അവിടെ എത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല, എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ഞാന്‍ തയ്യാറാണെന്ന് എനിക്ക് തോന്നുന്നു, അവസരത്തിനായി കാത്തിരിക്കുകയാണ്’ എന്നാണ് സഞ്ചുവിന്റെ പ്രതികരണം.

ഐപിഎല്ലില്‍ മികച്ച വിജയം  നേടിയ സഞ്ജു റണ്‍വേട്ടയില്‍ രാജസ്ഥാന്റെ ജോസ് ബട്ട്‌ലര്‍ക്ക് പിന്നിലായി രണ്ടാംസ്ഥാനം നേടിയിരുന്നു. അതേസമയം,  ദേശീയ ടീമിലേക്ക് മടങ്ങി വരുന്നതിനെകുറിച്ച് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് സൂപ്പര്‍ താരം സഞ്ജു സാംസണ്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സംഭവിക്കുന്നതിനെകുറിച്ച് മാത്രം വിശ്വസിക്കുന്നയാളാണ് ഞാന്‍. ഭാവിയെകുറിച്ചോ പഴയതിനെകുറിച്ചോ ഓര്‍ത്ത് താന്‍ ആശങ്കപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*