മലയാള സിനിമാരംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്ന് അഞ്ജലി മേനോൻ..!!

മലയാള സിനിമ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്ന് സംവിധായിക അഞ്ജലി മേനോൻ. സിനിമ സംഘടനകൾ തമ്മിൽ ആരോഗ്യപരമായ ആശയവിനിമയമാണ് വേണ്ടതെന്നും അഞ്ജലി മേനോൻ പറഞ്ഞു. പാളിച്ചകളും വീഴ്ചകളും പരിശോധിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഡബ്ല്യൂസിസിയിലെ അംഗം കൂടിയായ അഞ്ജലി മേനോന്‍ പറഞ്ഞു.

അതേസമയം, താരസംഘടനയായ അമ്മയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. അമ്മ പ്രസിഡന്‍റ് മോഹന്‍ലാലുമായി സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ചര്‍ച്ച നടത്തി. ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ഡബ്ല്യൂസിസി പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതി അമ്മ നേതൃത്വം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതു സംബന്ധിച്ച് മോഹന്‍ലാല്‍ നല്‍കിയ വിശദീകരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡബ്ല്യൂസിസി അംഗങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി എകെ ബാലന്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയത്. മന്ത്രിയുടെ വസതില്‍ നടത്തിയ ചര്‍ച്ച ഒരു മണിക്കൂറിലേറെ നീണ്ടു.

പ്രശ്നത്തില്‍ ഡബ്ല്യൂസിസി അംഗങ്ങളുടെ നിലപാടും മന്ത്രി തേടിയിരുന്നു. മോഹന്‍ലാല്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയാലുടന്‍ ചര്‍ച്ച നടത്തുമെന്നും ആക്രമിക്കപ്പെട്ട നടിക്ക് തൊഴില്‍ നിഷേധിച്ച പ്രശ്നമുള്‍പ്പെടെ ചര്‍ച്ചയില്‍ വരുമെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കേണ്ട സാഹചര്യമില്ലെന്നും ബാലന്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*