മധ്യപ്രദേശില്‍ തുടര്‍ച്ചയായി നടന്നത് നാല് കൂട്ടബലാത്സംഗങ്ങള്‍..!!

മധ്യപ്രദേശില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് നാല് ബലാത്സംഗക്കേസുകള്‍. ഇതില്‍ മൂന്നും മധ്യപ്രദേശിലെ റൈസിന്‍ ജില്ലയിലാണ് നടന്നത്. ഒന്ന് തലസ്ഥാനമായ ഭോപ്പാലിലും. നാല് കൂട്ടബലാത്സംഗങ്ങളില്‍ ഇരകളായവരില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമുണ്ട്.

ആദ്യ സംഭവം നടന്നത് റൈസന്‍ ജില്ലയിലെ മുര്‍പര്‍ ഗ്രാമത്തിലാണ്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  രവി ശങ്കര്‍ ലോധി, ഗംഗ പ്രസാദ് ലോധി എന്നിവരെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് താമസസ്ഥലത്തെത്തിച്ച ശേഷമായിരുന്നു ബലാത്സംഗം ചെയ്തത്.

ഗെഹ്‌ലാം ഗ്രാമത്തില്‍ പതിനേഴുകാരിക്കു നേരെയായിരുന്നു അടുത്ത ലൈംഗികാക്രമണം നടന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കാട്ടിലേക്കു പിടിച്ചുകൊണ്ടുപോയി രാമു, ബില്ല എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ബലമായി മദ്യം കുടിപ്പിച്ചശേഷമായിരുന്നു പ്രതികള്‍ ബലാത്സംഗം ചെയ്തത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.

പതിനെട്ടുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതാണ് അടുത്ത സംഭവം. ഇമ്രാന്‍ ഖാന്‍ എന്നയാളും കൂട്ടാളികളും വീട്ടിലെ ടെറസില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയാുമായിരുന്നു. ധരണോയിലാണ് ക്രൂരമായ പീഡനം നടന്നത്.

ഭോപ്പാലിലെ ഹോട്ടല്‍ മുറിയില്‍ വെച്ചു യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുവിന്റെ നിര്‍ദേശപ്രകാരം ജോലി ആവശ്യത്തിനായി എത്തിയ യുവതിയാണ് പീഡനത്തിനിരയായത്. ബലാത്സംഗം ചെയ്ത ശേഷം യുവതിയുമായി കടന്നു കളയാന്‍ ശ്രമിച്ച പ്രതികളായ ഇരുവരും പൊലീസിന്റെ പെട്രോളിങ്ങിനിടയില്‍ പിടിയിലാവുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*