ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ പുരസ്കാരം ഖത്തര്‍ എയര്‍വേഴ്സിന്…

ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ പുരസ്കാരം ഖത്തര്‍ എയര്‍വേഴ്സ് സ്വന്തമാക്കി.ആറാം തവണയും തുടര്‍ച്ചയായ മൂന്നാം തവണയുമാണ് കിട്ടുന്നത്ഇത് കൂടാതെ മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച് എന്നി പുരസ്‍കാരങ്ങളും ഇതോടൊപ്പം സ്വന്തമാക്കി.

തുടര്‍ച്ചയായ അഞ്ചാം തവണ ഈസ്റ്റിലെ മികച്ച എയര്‍ലൈനായി തിരഞ്ഞെടുക്കപെട്ടപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ചായി തിരഞ്ഞെടുക്കപ്പെടുന്നത്.ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, ഹമദ് രാജ്യാന്തര വിമാനത്താവളം സിഒഒ ബദ്ര്‍ മുഹമ്മദ് അല്‍ മീര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

വളരെ കു‍റഞ്ഞ കാലയളവിനുള്ളില്‍ ഖത്തര്‍ എയര്‍വേസ് എത്ര മുന്നോട്ടു പോയിയെന്നു വ്യക്തമാക്കുന്നതാണ് ഈ പുരസ്കാരങ്ങളെന്നും, ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കാനും നൂതനാശയങ്ങള്‍ നടപ്പാക്കാനും ഖത്തര്‍ എയര്‍വേസ് പ്രതിജ്ഞാബദ്ധമാണെന്നും സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*