ലാവയുടെ പുതിയ ഫോണായ ഇസഡ് 61 വിപണിയില്‍…

ലാവയുടെ പുതിയ ഫോണായ ഇസഡ് 61 വിപണിയില്‍. സ്‌റ്റൈലിഷ് ആയ ഡിസൈനും മികച്ച ക്യാമറയും ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യയും സഹിതമാണ് ഇസഡ് സീരീസിലുള്ള പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. സൂക്ഷ്മമായ ദൃശ്യങ്ങള്‍ പോലും പകര്‍ത്താന്‍ ക്യാമറയെ സഹായിക്കുന്നതാണ് ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യ. 8എംപി ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിലുള്ളത്. ഫ്രണ്ട് ക്യാമറ 5 എംപി. എല്‍ഇഡി ഫ്‌ളാഷുള്ളതാണ് ഫ്രണ്ട് ക്യാമറ.18:9 ഫുള്‍ സ്‌ക്രീനോടെ എത്തുന്ന ഇസഡ് 61 ന് 1ജിബി റാംമും, 3000 എംഎഎച്ച്‌ ബാറ്ററിയുമാണ് ഉള്ളത്. 5750 രൂപയാണ് ഫോണിന്റെ വില. രാജ്യത്തെ 80,000 റീട്ടെയില്‍ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭിക്കും. കറുപ്പ്, സ്വര്‍ണ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 2 ജിബി റാം ഉള്ള ഇസഡ് 61 ന്റെ പതിപ്പ് ആഗസ്ത് മാസം പുറത്തിറക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*