ലൈംഗിക ആരോപണം; ഒടുവില്‍ ശ്രീറെഡ്ഡിക്ക് എതിരെ പ്രതികരണവുമായി കാര്‍ത്തി..!!

ഇന്ത്യന്‍ സിനിമാലോകത്ത് ഇത് ലൈംഗികാരോപണങ്ങളുടെ കാലമാണ്. നടിമാരുടെ വെളിപ്പെടുത്തലുകളും നടന്മാരുടെ നിഷേധിക്കലുമാണ് ഇപ്പോള്‍ വാര്‍ത്ത. തെന്നിന്ത്യന്‍ സിനിമയെ പിടിച്ചു കുലുക്കിക്കൊണ്ട് കുറച്ച് മാസങ്ങളായി നടി ശ്രീറെഡ്ഡി നടത്തി വരുന്ന പ്രസ്താവനകളും ആരോപണങ്ങളും ചെറുതായല്ല സിനിമാലോകത്തെ ബാധിച്ചിരിക്കുന്നത്. സിനിമയില്‍ അവസരം തേടി വരുന്ന പുതുമുഖങ്ങള്‍ കടുത്ത ലൈംഗിക ചൂഷണമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന ശ്രീറെഡ്ഡി ആരോപണം തമിഴ് സിനിമാ ലോകത്തെ പ്രമുഖരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീറെഡ്ഡി രംഗത്ത് വന്നിരുന്നു. അതില്‍ ചിലര്‍ ശ്രീ റെഡ്ഡിയ്‌ക്കെതിരേ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്.

തമിഴ് സിനിമയെ കൂടി സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുന്ന സാഹചര്യത്തില്‍ താരസംഘടനയായ നടികര്‍ സംഘത്തിന്റെ നിലപാട് ഏറെ നിര്‍ണായകമാണ്. ശ്രീ റെഡ്ഡി പറയുന്നതില്‍ വാസ്തവമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാല്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സംഘടനയുടെ മറ്റൊരു ഭാരവാഹിയായ നടന്‍ കാര്‍ത്തിയും ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘ശ്രീ റെഡ്ഡിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ആര്‍ക്കും നടപടിയെടുക്കാന്‍ സാധ്യമല്ല. അവര്‍ക്കെതിരേ കൗണ്‍സിലിലെ അംഗങ്ങള്‍ പരാതി നല്‍കിയാല്‍ നമുക്ക് നടപടിയെടുക്കാം’ കാര്‍ത്തി പറഞ്ഞു. പുതിയ ചിത്രമായ കടക്കുട്ടി സിംഗത്തിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി.

തമിഴ് ലീക്ക്‌സ് എന്ന ഹാഷ്ടാഗോടു കൂടിയാണ് ശ്രീ റെഡ്ഡി തമിഴ് സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്. ഇനിയും ഒരുപാട് പേരുടെ മുഖം മൂടി അഴിക്കാനുണ്ടെന്നും ശ്രീ റെഡ്ഡി പറഞ്ഞു. തമിഴ് സിനിമയിലെ ചില മുന്‍നിര നായികമാരുടെ പട്ടിക തന്റേതിനേക്കാള്‍ വലുതാണെന്നും ഇവര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*