ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കുതിക്കുന്നു..!!

ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല. ഒരു ലിറ്റര്‍ പെട്രോളിന് 18 പൈസയും ഡീസലിനു 14 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചത്. ജൂണില്‍ 79 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 75 ഡോളറിനു താഴെയെത്തിയിട്ടും ഇന്ധനവില കുതിക്കുകയാണ്.

ജൂലൈ അഞ്ചു മുതല്‍ ഇന്നു വരെയുള്ള ദിവസങ്ങളില്‍ പെട്രോളിനു മാത്രം വര്‍ധിപ്പിച്ചത് 1.26 രൂപയും ഡീസലിന് 1.12 രൂപയുമാണ്. പെട്രോളിന് 78.85 രൂപയും ഡീസലിന് 72.30 രൂപയുമാണ് കണ്ണൂരില്‍ ഇന്നത്തെ ഇന്ധനവില.

പ്രധാന നഗരങ്ങളിലെ ഇന്ധനവില (ലിറ്ററിന്)

തിരുവനന്തപുരം പെട്രോള്‍ 79.87 രൂപ, ഡീസല്‍ 73.24

കൊച്ചി പെട്രോള്‍ 78.48 , ഡീസല്‍ 71.86

കോഴിക്കോട് പെട്രോള്‍ 78.83, ഡീസല്‍ 72.19

ഡല്‍ഹി പെട്രോള്‍ 76.76, ഡീസല്‍ 68.43

മുംബൈ പെട്രോള്‍ 84.14, ഡീസല്‍ 72.61

ചെന്നൈ പെട്രോള്‍ 79.67, ഡീസല്‍ 72.24.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*