കോട്ടയത്ത് കനത്ത മഴ തുടരുന്നു…

കോട്ടയത്ത് വീണ്ടും കനത്ത മഴ. ഇന്നലെ ഉച്ച മുതല്‍ മഴ മാറിനില്‍ക്കുകയായിരുന്നു. ഉച്ചയോടെയാണ്  കനത്ത മഴ വീണ്ടും തുടങ്ങിയത്. ഇന്നലെ മുതല്‍ മഴ പെയ്യാത്തതിനെ തുടര്‍ന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വെള്ളം ഇറങ്ങുന്നതിനിടെയാണു വീണ്ടും മഴപെയ്തത്. ഇതോടെ വെള്ളം വീണ്ടും ഉയരുമെന്ന ഭയത്തിലാണു പ്രദേശവാസികള്‍. അതിനിടെ, ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തി. കല്ലടയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടര്‍  അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*