കോഹ്‌ലിയുടെ മുന്‍പിലെ ‘മൈക്ക് ഡ്രോപ്’ പ്രകടനം ചമ്മലുണ്ടാക്കിയെന്ന് ജോ റൂട്ട്..!!

ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയ ശേഷം ബാറ്റ് നിലത്തിട്ട് ആഘോഷിച്ചത് കരിയറിലെ തന്നെ ഏറ്റവും ചമ്മലുണ്ടാക്കിയ സംഭവമാണെന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട്. പെട്ടെന്ന് തന്നെ ഖേദം തോന്നിയെന്നും റൂട്ട് പറഞ്ഞു.

സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍മാരും ഗായകന്‍മാരും പരിപാടി കഴിഞ്ഞ ശേഷം മൈക്ക് നിലത്തിടുന്ന മാതൃകയില്‍ ജോറൂട്ട് ബാറ്റ് നിലത്തിട്ട വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കോഹ്‌ലിയ്ക്ക മുന്നില്‍ റൂട്ട് നടത്തിയ വെല്ലുവിളിയാണിതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

England Cricket

@englandcricket

Drop the mic @root66 🏏🎤 pic.twitter.com/P4lBJJwCwL

 തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയതിലൂടെ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിനെ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് റൂട്ടിന് ലഭിച്ചിരുന്നു. 13 സെഞ്ച്വറികളാണ് റൂട്ടിന്റെ പേരിലുള്ളത്. 12 സെഞ്ച്വറികളുള്ള ട്രെസ്‌ക്കോത്തിക്കായിരുന്നു ഇതുവരെ മുന്‍പില്‍.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനാണ് റൂട്ട്. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആഗസ്റ്റ് 1ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*