കേരളം വ്യവസായ വാണിജ്യ നയം പ്രഖ്യാപിച്ചു..!!

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന, വ്യവസായ വാണിജ്യ നയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ വ്യവസായത്തിനുള്ള അപേക്ഷകളില്‍ 30 ദിവസത്തിനകം തീർപ്പാക്കുണ്ടാക്കും. തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ ദാതാക്കളുടെ പുതിയ തലമുറ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്‍റെ ഭാഗമായി പല ചട്ടങ്ങളിലും ഭേദഗതി വരുത്തി. നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. പുതിയ സംരഭം തുടങ്ങുന്നതിന്,എല്ലാ വകുപ്പുകളിലേക്കുമായി, ഓണ്‍ലൈന്‍ മുഖേന പൊതു അപേക്ഷ സമര്‍പ്പിക്കാം 30 ദിവസത്തിനുള്ളില്‍ ക്ളിയറന്‍സ് കിട്ടിയില്ലെങ്കില്‍ , ലൈസന്‍സ് കിട്ടിയതായി കണക്കാക്കി സംരഭം തുടങ്ങാം. കെട്ടിട നര്‍മ്മാണ അനുമതികള്‍ ഓണ്‍ലൈനായി നല്‍കുന്നതിന് പുതിയ സോഫ്റ്റ്വെയര്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കും.

ചൂഷണ നടപടികള്‍ ഒഴിവാക്കാന്‍ എംപവേര്‍ഡ് കമ്മറ്റിയെ നിയോഗിച്ചു.വ്യവസായ എസ്റ്റേറ്റുകളില്‍ 5ശതമാനം പ്രവാസികള്‍ക്കായി സംവരണം ചെയ്യും.വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം പിന്നിലാണ്. സംസ്ഥാനങ്ങലിലെ വ്യത്യസ്ത സാഹചര്യം കണക്കിലെടുക്കാത്തത് കൊണ്ടാണിത്

നഗരപ്രദേശങ്ങലില്‍  15 ഏക്കറും ഗ്രാമങ്ങളിലും 25 ഏക്കര്‍ ഭൂമിയും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍  ആരംഭിക്കുന്നതിന് പരിഗണിക്കും.ഭൂമി അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പാക്കും. നിലവിലെ വ്യവസ്ഥകളിലെ സങ്കീര്‍ണ്ണത ഒഴിവാക്കാന്‍ പുതിയ ചട്ടം രൂപീകരിക്കുമെന്നും വ്യവസായ വാണിജ്യ നയം ഉറപ്പു നല്‍കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*