കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം..!!

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നാണ്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

കേരള-ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിന് പോകരുതെന്നും അഥോറിറ്റി കര്‍ശന നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച (31 /07/2018) ഉച്ചക്ക് പന്ത്രണ്ടു മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് മുന്നറിയിപ്പ് ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*