കനത്തമഴയില്‍ കെ എസ് ഇ ബിയ്ക്ക് ലഭിച്ചത് 72 കോടിയുടെ വെള്ളം…!

ഒറ്റദിവസം പെയ്ത മഴയില്‍ മാത്രമാണ് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലേക്ക് 72 കോടി രൂപയുടെ വെള്ളം ഒഴുകിയെത്തിയത്. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നീരൊഴുക്കാണ് ലഭിച്ചതെന്ന് കെ എസ് ഇ ബി വ്യക്തമാക്കുന്നു.
കേരളം വൈദ്യുതി വില്‍ക്കുന്ന ശരാശരി വിലയായ മൂന്നുരൂപ വച്ച്‌ കണക്കുകൂട്ടിയാല്‍ 72.25 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്. പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നു കഴിഞ്ഞ സെപ്റ്റംബറില്‍ കേരളം വൈദ്യുതി വാങ്ങിയ യൂണിറ്റ് വിലയായ 9.90 വച്ച്‌ കണക്കുകൂട്ടിയാല്‍ 238 കോടിയുടെ വൈദ്യുതിക്കുള്ള വെള്ളമുണ്ടിത്.

ഇടുക്കി അണക്കെട്ടില്‍ മാത്രം 80.737 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. 2013 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 230 മി.മീ മഴയാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന പ്രതിദിനമഴ. അണക്കെട്ടിലെ ജലനിരപ്പ് ഒറ്റദിവസം കൊണ്ട് 3.67 അടി ഉയര്‍ന്ന് 2367.6 അടിയിലെത്തി. സംഭരണശേഷിയുടെ 65 ശതമാനം വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്. വിവിധ പദ്ധതി പ്രദേശങ്ങളില്‍ പെയ്ത മഴ. കഴിഞ്ഞ വര്‍ഷം ഇതേദിവസം ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലധികം വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്.

മഴയെ തുടര്‍ന്ന് ആറ് പ്രധാന അണക്കെട്ടുകള്‍ പൂര്‍ണ സംഭരണശേഷിയിലെത്തി. കുറ്റിയാടി, പൊരിങ്ങല്‍, പൊന്മുടി, നേര്യമംഗലം (കല്ലാര്‍കുട്ടി), തര്യോട്, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളാണ് നിറഞ്ഞുകിടക്കുന്നത്. 2830.085 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 1921.391 ദശലക്ഷം യൂണിറ്റ് അധികമാണിത്. സമീപകാലത്തെ താഴ്ന്ന വൈദ്യുതി ഉപഭോഗമാണ് കഴിഞ്ഞദിവസം രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*