കനത്ത മഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി..!!

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപന സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇതിന് പകരമായി 21-7-2018 ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവൃത്തി ദിനമായിരിക്കുമെന്നും ഉത്തരവായി.

അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ഇന്ന് അവധിയാണ്. പാലക്കാട് അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധിയാണെങ്കിലും കോളെജുകള്‍ പ്രവര്‍ത്തിച്ചു.

അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം 12ാം തീയതി വരെ വനംവകുപ്പ് നിരോധിച്ചു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*