കടല്‍ തീരത്തു നിന്നും ശംഖ് എടുത്ത വിനോദ സഞ്ചാരിയായ യുവതിക്ക് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…!!

കടല്‍ തീരത്ത് നിന്നും ശംഖ് എടുത്തത്തിന് ടെക്‌സസ് സ്വദേശിയായ യുവതിക്ക് കോടതി വിധിച്ചത് 15 ദിവസം തടവും 768 ഡോളര്‍ പിഴയും. ഡയാന ഫിസ്‌ക്കല്‍ ഗോണ്‍സാലെസ് എന്ന മുപ്പതുകാരിക്കാണ് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. എന്നാല്‍ യുവതി ഇതിന് മുന്‍പ് കുറ്റകൃത്യങ്ങളിലോ മറ്റ് പ്രശ്‌നങ്ങളിലോ ഏര്‍പ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫ്്‌ളോറിയയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ ഉദ്യോഗസ്്ഥനായ ജോണ്‍ മാര്‍ട്ടിനോയാണ് യുവതിയില്‍ നിന്നും 40 ശംഖുകള്‍ കണ്ടെടുത്തത്.ഇതിന്റെ ചിത്രങ്ങള്‍ ഉദ്യോഗസ്ഥന്‍ പകര്‍ത്തുകയും ഇവ തിരികെ കടലിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. ഇവയില്‍ മിക്കതിനും ജീവനുള്ള ശംഖുകഖാണെന്നാണ് റിപ്പോര്‍ട്ട്.

യുവതി ശംഖ് പ്ലാസ്റ്റിക്ക് പാത്രത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സമ്മാനങ്ങള്‍ ഉണ്ടാക്കാനാണ് താന്‍ ശംഖ് എടുത്തതെന്നും ഇത് നിയമ വിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ഓഗസ്റ്റ് 10 ന് യുവതി മോണ്‍റോ കണ്‍ട്രി ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*