കാ​ല​വ​ര്‍ഷം : കേരളത്തിനു കേന്ദ്രത്തില്‍നിന്ന് കിട്ടുന്നത് 80 കോടിയുടെ ധനസഹായം…

കാ​ല​വ​ര്‍​ഷം വരുത്തിയ വിനയില്‍ കേരളത്തിന് കിട്ടാന്‍8 പോകുന്നതു 80 കോടി രൂപയുടെ ആദ്യഘട്ട ധനസഹായം ​. ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നു കേന്ദ്ര മന്ത്രി പറഞ്ഞു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ എത്തിയ കേ​ന്ദ്ര​മ​ന്ത്രി​ മാധ്യമങ്ങളോടാണ് ഇക്കാര്യമറിയിച്ചത്.

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ണ്‍ റി​ജി​ജു​വും അ​ല്‍​ഫോ​ണ്‍​സ്​ ക​ണ്ണ​ന്താ​ന​വും രാവിലെയാണ് കേരളത്തിലെത്തിയത്. ഉ​ച്ച​വ​രെ കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കു​ന്ന മ​ന്ത്രി​മാ​ര്‍ ഹെ​ലി​കോ​പ്​​ട​റി​ല്‍ കോ​ട്ട​യ​ത്തേ​ക്ക്​ പോ​കും.തു​ട​ര്‍​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ പോ​കു​ന്ന സം​ഘം വൈ​കീ​ട്ട്​ ചെ​ല്ലാ​നം സ​ന്ദ​ര്‍​ശി​ച്ച്‌​ രാ​ത്രി ഡ​ല്‍​ഹി​ക്ക്​ മ​ട​ങ്ങും. ദേ​ശീ​യ​ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അം​ഗവും, ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ജോ​യ​ന്‍​റ്​​ സെ​ക്ര​ട്ട​റിയും , ദേ​ശീ​യ​ദു​ര​ന്ത പ്ര​തി​ക​ര​ണ​സേ​ന ഐ.​ജിയും  എ​ന്നി​വ​ര്‍ സംഘത്തിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*